Wednesday November 21st, 2018 - 11:32:am
topbanner

ജനാധിപത്യ സംവിധാനത്തില്‍ ചേങ്ങോട്ടൂര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്.

dilmadeepa
ജനാധിപത്യ സംവിധാനത്തില്‍ ചേങ്ങോട്ടൂര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്.

ചട്ടിപ്പറമ്പ:ചേങ്ങോട്ടൂര്‍ എ.എം.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പ്രതിനിധി തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ സംവിധാനത്തില്‍ നടന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും സൂക്ഷമ പരിശോധനയും ബാലറ്റും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
 
ജനാധിപത്യ സംവിധാനത്തെ കുറിച്ച് പരിചയപ്പെടുത്തി പ്രഥമാധ്യാപിക വി.എം. ശ്രീജ ക്ലാസ്സെടുത്തു. വോട്ട് രേഖപ്പെടുത്തുന്ന ബൂത്തിലെയും വോട്ട് എണ്ണലും ഉള്‍പ്പെടെ എല്ലാ ജോലിയും വിദ്യാര്‍ത്ഥികള്‍ തന്നെ നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് ശേഷം വിജയികളെ ആനയിച്ചുള്ള വിജയാഹ്ലാദ പ്രകടനവും നടന്നു. അധ്യാപകരായ ബിന്ദു, സൗമിനി, ഡെസിന്‍, ഷാഹിന, ജോണ്‍ എന്നിവര്‍ കുട്ടികളെ സഹായിച്ചു.
 

നെടുമ്പാശ്ശേരി വിമാനത്താവളം ഐഎസ്സിന്റെ ഭീഷണിയില്‍; സുരക്ഷ കര്‍ശനമാക്കി

English summary
chengatur school contact election for finding students leader
topbanner

More News from this section

Subscribe by Email