Friday November 16th, 2018 - 4:43:am
topbanner

ചട്ടിപ്പറമ്പ് ചാഞ്ഞാലില്‍ റോഡിടിഞ്ഞത് അപകട സാധ്യത വീണ്ടും കൂടി

dilmadeepa
ചട്ടിപ്പറമ്പ് ചാഞ്ഞാലില്‍ റോഡിടിഞ്ഞത് അപകട സാധ്യത വീണ്ടും കൂടി

ചട്ടിപ്പറമ്പ്:മലപ്പുറം-കൊളത്തൂര്‍ റോഡില്‍ ചാഞ്ഞാല്‍ മുതല്‍ ഈസ്റ്റ്‌കോഡൂര്‍ ഹെല്‍ത്ത്‌സെന്റര്‍ വരെ ചെങ്കുത്തായ ഇറക്കവും കൊടുംവളവും കാരണം അപകടം പതിവായ ഭാഗത്ത് ശക്തമായ മഴയില്‍ റോഡിന്റെ താഴെ ഭാഗം ഇടിയുകകൂടി ചെയ്തതോടെ ഈ മാര്‍ഗമുള്ള യാത്ര അതീവ ദുഷ്‌ക്കരമായി.
വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങള്‍ വെട്ടിമാറ്റിയത് കാരണം വേഗതയില്‍ വരുന്ന വാഹനങ്ങള്‍ റോഡിന്റെ താഴെക്ക് മറിയുന്നത് ഇവിടെ പതിവായിട്ടിണ്ട്. റോഡിന്റെ വശങ്ങളില്‍ സംരക്ഷണ ഭിത്തികളും സൂചന ബോര്‍ഡ്കളുമില്ലാത്തതാണ് അപകട പതിവാകുന്നത് പ്രധാന കാരണം.
റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന വന്‍മരങ്ങള്‍ വെട്ടിമാറ്റി, അടിവേരുകള്‍ മാന്തിയെടുത്ത കുഴികളിലൂടെ മഴവെള്ളം ആഴ്ന്നിറങ്ങുന്നതാണ് ഇപ്പോള്‍ റോഡ് ഇടിയാന്‍ കാരണമായിട്ടുള്ളത്.
അടിയന്തിരപ്രാധാന്യത്തോടെ റോഡ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ ഇത് വഴിയുള്ള യാത്ര ദുരിത പൂര്‍ണ്ണമാകുമെന്നതിലുപരി റോഡിന്റെ താഴെ ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ജീവന് തന്നെ വന്‍ ഭീഷണിയാകുമെന്നത് ഉറപ്പാണ്.
റോഡിന്റെ സംരക്ഷണ ചുമതലയുള്ള മലപ്പുറത്തെ പൊതുമരാമത്ത് വകുപ്പിലെ നിരത്തുകളുടെ വിഭാഗം കാര്യമായ ശ്രദ്ധചെലുത്തന്നില്ലെന്നതാണ് സമീപവാശികളുടെ പരാതി.

പിടിയിലായത് ജിഷയുടെ അടുത്ത സുഹൃത്ത്; നിര്‍ണായകമായത് ചെരിപ്പ്

ജിഷ വധക്കേസ്; അസം സ്വദേശി പിടിയില്‍; കുറ്റസമ്മതം നടത്തി?

പള്ളിക്കര അപകടം: കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍

 

English summary
chakkitaparambhu road was in danger
topbanner

More News from this section

Subscribe by Email