Friday November 16th, 2018 - 4:38:am
topbanner

മലപ്പുറം ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്; 28 കേസുകൾ പരിഗണിച്ചു 11 കേസുകൾ ഉത്തരവ് പറയാൻ മാറ്റിവെച്ചു

Aswani
മലപ്പുറം ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്; 28 കേസുകൾ പരിഗണിച്ചു 11 കേസുകൾ ഉത്തരവ് പറയാൻ മാറ്റിവെച്ചു

മലപ്പുറം:   സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ ഹനീഫയാണ് കേസുകൾ പരിഗണിച്ചത്. 28 കേസുകൾ പരിഗണിച്ചതിൽ 11 കേസുകൾ ഉത്തരവ് പറയാൻ മാറ്റിവെച്ചു.

ജില്ലയിലെ എൽ.പി.എസ്.എ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതിൽ വന്ന കാലതാമസം മൂലം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ എണ്ണം കുറയുമെന്നും തന്മൂലം തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്നുമുള്ള ഉദ്യോഗാർത്ഥികളുടെ പരാതിയാണ് ഇന്നലെ പരിഗണിച്ച കേസുകളിൽ പ്രധാനം. മഹല്ലിൽ നിന്നും വരിസംഖ്യ സ്വീകരിക്കുന്നില്ല, വില്ലേജിൽ നിന്നും ഭൂനികുതി സ്വീകരിക്കുന്നില്ല, അന്തർജില്ലാ സ്ഥലം മാറ്റം നൽകുന്നതിലെ കാലതാമസം, വഴി തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കുന്നില്ല തുടങ്ങിയ പരാതികളും കമ്മീഷന് മുന്നിലെത്തി.

വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വന്നവർക്കായി തൊഴിൽ സംരംഭം തുടങ്ങാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ലഭിച്ച പരാതിയിൽ വനം വകുപ്പ്, കൃഷി വകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വകുപ്പുകളിൽ നിന്നും ലഭിച്ച മറുപടി സർക്കാറിന് സമർപ്പിക്കും.

English summary
Minority commission sitting; Of the 28 cases, 11 cases have been postponed to take action
topbanner

More News from this section

Subscribe by Email