Saturday February 23rd, 2019 - 2:34:pm
topbanner

മണ്ണിടിഞ്ഞ് പതിനെട്ടു പോത്തുകൾ ചത്തു

renjini
മണ്ണിടിഞ്ഞ് പതിനെട്ടു പോത്തുകൾ ചത്തു

മലപ്പുറം: മണ്ണിടിഞ്ഞ് പോത്തുകൾ ചത്തു. ലപ്പുറം ചേളാരിയിൽ മൂച്ചിക്കലിൽ മണ്ണിടിഞ്ഞ് സമീപത്ത് കെ ട്ടിയിട്ടിരുന്ന പോത്തുകളാണ് മണ്ണിനടിയിൽപ്പെട്ടത്.  പോത്ത് ഫാമിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത് മുപ്പത്തിയെട്ടോളം പോത്തുകളാണ് മണ്ണിനടിയിൽപ്പെട്ടത് . ഇതിൽ പതിനെട്ടു പോത്തുകൾ ചത്തു. പതിനെട്ടു പോത്തുകളെ രക്ഷപ്പെടുത്തി. കുടുങ്ങി കിടക്കുന്നവയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

മൂച്ചിക്കല്‍ സ്വദേശികളായ ഷാഫി, മുസ്തഫ എന്നിവരുടെ പോത്തുകളാണ് ചത്തത്. കനത്ത മഴയെ തുടര്‍ന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. 20 പോത്തുകള്‍ ഉള്‍പ്പെടെ ഫാം മുഴുവന്‍ മണ്ണിനടിയിലായി. രണ്ട് ജെസിബികള്‍ ഉപയോഗിച്ച് ഇടിഞ്ഞുവീണ മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്.

Viral News

Read more topics: malappuram, Land, mourns, dies
English summary
Land mourns and dies
topbanner

More News from this section

Subscribe by Email