Saturday August 18th, 2018 - 7:59:am
topbanner

മലപ്പുറം ജൻഒൗഷധി ഗുണഭോക്താക്കൾ പ്രധാനമന്ത്രിയുമായി സംവദിച്ചു

Aswani
മലപ്പുറം ജൻഒൗഷധി ഗുണഭോക്താക്കൾ പ്രധാനമന്ത്രിയുമായി സംവദിച്ചു

മലപ്പുറം:   പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സംവദിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ജില്ലയിലെ പ്രധാനമന്ത്രി ജൻ ഒൗഷധി യോജന (പി.എം.ജെ.എ.വൈ) ഗുണഭോക്താക്കൾ. രാജ്യത്തെമ്പാടുമുള്ള പി.എം.ജെ.എ.വൈ ഗുണഭോക്താക്കളുമായുള്ള സംവാദത്തിന്റെ ഭാഗമായാണ് ജില്ലയിലെ ഗുണഭോക്താക്കളോടും വീഡിയോ കോൺഫ്രൻസിലൂടെ പ്രധാനമന്ത്രി സംവദിച്ചത്. ജില്ലയിൽ നിന്നും 50 ഗുണഭോക്താക്കളെയാണ് സംവാദത്തിനായി തെരഞ്ഞെടുത്തിരുന്നത്. സിവിൽ സ്റ്റേഷനിലെ നാഷണൽ ഇൻഫർമാറ്റിക് സെന്ററിലാണ് ഇവർക്ക് കോൺഫറൻസിനായി അവസരമൊരുക്കിയിരുന്നത്.

താങ്ങാവുന്ന വിലയിൽ മരുന്നുകൾ ലഭിക്കുക എന്നതാണ് രോഗികൾ നേരിടുന്ന പ്രധാന പ്രശ്നം. ഇത് പരിഹരിക്കാനാണ് ജൻ ഒൗഷധി സ്റ്റോറുകൾ തുടങ്ങിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരുന്ന് മാഫിയക്ക് തടയിടുക എന്നതും സർക്കാർ നയമാണ്. മരുന്ന് മാഫിയയെ ഇല്ലാതാക്കാൻ പുതുതായി രാജ്യത്ത് ആയിരക്കണക്കിന് ജൻ ഒൗഷധി സ്റ്റോറുകൾ തുറന്നിട്ടുണ്ട്. 2025 ഒാടെ ക്ഷയരോഗം രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയാണ് സർക്കാർ ലക്ഷ്യം. ജൂൺ 21 ന് ലോക അന്താരാഷ്ട്ര യോഗ ദിനം മുൻ നിർത്തി യോഗ പരിശീലിക്കാനും പ്രാവർത്തികമാക്കാനും യോഗ ജീവിതത്തിന്റെ ഭാഗമാക്കാനും വീഡിയോ കോൺഫ്രൻസിലൂടെ പ്രധാന മന്ത്രി അഭ്യർത്ഥിച്ചു.

2008 ൽ തുടങ്ങിയ ജൻ ഒൗഷധി പദ്ധതി വഴി 600 ഒാളം മരുന്നുകളും 150 ഒാളം ചികിത്സാ ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുണ്ട്. 70 ശതമാനം വരെ വിലക്കുറവിലാണ് ഇവ ലഭ്യമാക്കുന്നത്. ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെന്റ്, മുട്ടു കാൽ ശസ്ത്രക്രിയക്കുള്ള ഇംപ്ലാന്റുകൾ തുടങ്ങിയവയെല്ലാം കുറഞ്ഞ വിലക്ക് സ്റ്റോറുകളിൽ ലഭിക്കും. ജില്ലയിൽ 14 ജൻ ഒൗഷധി സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്.

രാവിലെ 9.30 ന് തുടങ്ങിയ കോൺഫറൻസ് 10.45 വരെ നീണ്ടു. എൻ.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജർ ഡോ. ഷിബുലാൽ, പി.ആർ.ഒ സംഗീത, തുടങ്ങിയ ഉദ്യോഗസ്ഥരും വീഡിയോ കോൺഫ്രൻസിനെത്തിയിരുന്നു.

 

 

English summary
Beneficiaries of Malappuram Jan aushadhi interacted with the Prime Minister
topbanner

More News from this section

Subscribe by Email