Sunday November 18th, 2018 - 9:25:am
topbanner

ഭക്ഷ്യ മത്സ്യങ്ങളിൽ മായം: മലപ്പുറത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി

Aswani
ഭക്ഷ്യ മത്സ്യങ്ങളിൽ മായം: മലപ്പുറത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി

മലപ്പുറം: മത്സ്യങ്ങളിൽ വ്യാപകമായി ഫോർമാലിൻ പോലുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് തടയാൻ തിരൂർ മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി. മത്സ്യമാർക്കറ്റിൽ നിന്ന് മത്സ്യസാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട്ടെ സർക്കാർ ലാബിലേക്ക് പരിശോധനക്കയച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് കെ. സുഗുണൻ, തിരൂർ, കൊണ്ടോട്ടി മേഖലകളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഒാഫിസർമാരായ അബ്ദുറഷീദ്, കെ.സി മുസ്തഫ എന്നിവരാണ് പരിശോധന നടത്തിയത്. ചെമ്മീൻ, ആവോലി, അയ്ക്കോറ തുടങ്ങിയ വില കൂടിയ മത്സ്യങ്ങളുടെ സാമ്പിളുകളാണ് ശാസ്ത്രീയ പരിശോധനക്കായി ശേഖരിച്ചത്.

ഇവ വിൽപ്പനയ്ക്ക് വച്ചവരുടെ വിശദ വിവരങ്ങളും ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ, അമോണിയ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസപദാർത്ഥങ്ങൾ മത്സ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ പരിശോധനയും നടപടിയും കർശനമാക്കിയത്. പരിശോധനാ റിപ്പോർട്ട് പതിനഞ്ചു ദിവസത്തിനകം ലഭിക്കുമെന്നും അതിന് ശേഷം തുടർ നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് ഒാഫിസർ കെ. സുഗുണൻ പറഞ്ഞു.

English summary
Food poisoning in edible fish; Food Security Department examined fish market in Malappuram
topbanner

More News from this section

Subscribe by Email