Wednesday September 26th, 2018 - 10:34:am
topbanner

പെരിന്തൽമണ്ണ: ശാന്തപുരം അൽ ജാമിഅ തുർക്കി യൂനിവേഴ്സിറ്റിയുമായി എം.ഒ.യു ഒപ്പു വെച്ചു

bincy
പെരിന്തൽമണ്ണ: ശാന്തപുരം അൽ ജാമിഅ തുർക്കി യൂനിവേഴ്സിറ്റിയുമായി എം.ഒ.യു ഒപ്പു വെച്ചു

മലപ്പുറം: ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയും തുർക്കിയിലെ പ്രശസ്തമായ ഫാതിഹ് സുൽത്താൻ മുഹമ്മദ് യൂനിവേഴ്സിറ്റിയും തമ്മിൽ അക്കാദമിക സഹകരണത്തിന് ധാരണയായി. ഫാതിഹ് യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദും ഫാതിഹ് സുൽത്താൻ യൂനിവേഴ്സിറ്റി റെക്ടർ ഡോ. മൂസ ദുമാനും ഇതു സംബന്ധമായ എം.ഒ.യു വിൽ ഒപ്പു വെച്ചു.

തുർക്കിയിലെ പ്രധാന യൂനിവേഴ്സിറ്റിയായ ഇസ്തംബൂൾ യൂനിവേഴ്സിറ്റി റെക്ടർ ഡോ. മഹ്മൂദ് എ.കെയുമായും ഡോ. അബ്ദുസ്സലാം ചർച്ച നടത്തുകയും സഹകരണത്തിന് ധാരണയാവുകയും ചെയ്തിട്ടുണ്ട്.

തുർക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് കൗൺസിൽ പ്രസിഡന്റ് ഡോ. യക്താ സിറാജ്, ഡെപ്യൂട്ടി പ്രസിഡന്റ് പ്രൊഫസർ റഹ്മി, റിലീജ്യസ് അഫയേഴ്സ് പ്രസിഡന്റ് പ്രൊഫസർ അലി അർബാശ്, വൈസ് പ്രസിഡന്റ് ഡോ. റമദാൻ മുസ്ലു എന്നിവരുമായും കൂടിക്കാഴ്ച നടത്തുകയും വിദ്യാഭ്യാസ രംഗത്തെ പരസ്പര സഹകരണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു.

Read more topics: malappuram, MOU, signed,
English summary
Perinthalmanna: MOU signed with Santhapuram Al Jamia Turkish University
topbanner

More News from this section

Subscribe by Email