topbanner
Monday January 22nd, 2018 - 5:34:pm
topbanner

സുപ്രീംകോടതി വിധി: തുടര്‍നടപടികള്‍ക്കായി ഓര്‍ത്തഡോക്‌സ് സഭ സമിതി രൂപീകരിച്ചു

suvitha
സുപ്രീംകോടതി വിധി: തുടര്‍നടപടികള്‍ക്കായി ഓര്‍ത്തഡോക്‌സ് സഭ സമിതി രൂപീകരിച്ചു

കോട്ടയം: മലങ്കര സഭയിലെ തര്‍ക്കം സംബന്ധിച്ച് 3 ന് ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കൈക്കൊളേളണ്ട നടപടികളില്‍ കാതോലിക്കാ ബാവായെ സഹായിക്കുന്നതിനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത (പ്രസിഡന്റ്), ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത (കണ്‍വീനര്‍) ഫാ. ഡോ. എം. ഒ. ജോണ്‍, ജോര്‍ജ് പോള്‍, അഡ്വ. ബിജു ഉമ്മന്‍, ഫാ. ജോണ്‍ സി. ചിറത്തലാട്ട്, അഡ്വ. റോഷന്‍ ഡി. അലക്‌സാണ്ടര്‍ എന്നിവരടങ്ങിയ ഉപസമിതി രൂപീകരിച്ചു.

സഭാസമാധാനം പുന:സ്ഥാപിക്കുന്നതിനായി വിവിധ രംഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങളും ഈ സമിതി പരിഗണിക്കും. സമിതിയുടെ യോഗം ഞായറാഴ്ച്ച 5 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ചേരും.

English summary
supreme court order: The Orthodox Sabha was formed for further action
topbanner topbanner

More News from this section

Subscribe by Email