Saturday March 23rd, 2019 - 4:36:pm
topbanner
topbanner

മലമ്പുഴ ഡാമിൽ നിന്നുമുള്ള വെള്ളം കുടിക്കാനും കൃഷിക്കും ഉപയോ​ഗിക്കാൻ മുൻഗണന നൽകണം: ജില്ലാ വികസന സമിതി

Neethu
മലമ്പുഴ ഡാമിൽ നിന്നുമുള്ള വെള്ളം കുടിക്കാനും കൃഷിക്കും ഉപയോ​ഗിക്കാൻ മുൻഗണന നൽകണം: ജില്ലാ വികസന സമിതി

പാലക്കാട്: മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളം കിൻഫ്രയ്ക്ക് നൽകുന്നത് മൂലം ഡാം നിർമിച്ചതിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകാണെന്ന് ജില്ലാ വികസന സമിതിയിൽ എം.എൽ.എ.മാർ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടർ ഡോ:പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എം.എൽ.എ.മാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.

കിൻഫ്രക്ക് 20 എം.എൽ.ഡി. വെള്ളം നൽകാമെന്ന് ജല വിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവുള്ളതിനാലാണ് വെള്ളം നൽകുന്നതെന്നും കുടിവെള്ള വിതരണത്തിനായി 96 എം.എൽ.ഡി (മില്യൻ ലിറ്റർ പെർ ഡേ) വെള്ളം ജലസേചന വകുപ്പ് വാട്ടർ അതോറിറ്റിക്ക് നൽകുന്നുണ്ടെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലലഭ്യതയിൽ കുറവ് വന്നാൽ കിൻഫ്രക്ക് കൊടുക്കുന്നത് നിർത്തിവെയ്ക്കാമെന്ന ധാരണയുമുണ്ട്. എങ്കിലും വരൾച്ച മുൻകൂട്ടി കണ്ട് വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പൂർണമായും തടയണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. മീങ്കര ഡാം റിസർവോയർ, കമ്പാലത്തറ പ്രദേശങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. കാഞ്ഞിരപ്പുഴ ഭാഗത്തെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി ത്വരിതപ്പെടുത്തും.

അട്ടപ്പാടി മേഖലയിൽ ജലസേചന വകുപ്പിന്റെ ഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. മലമ്പുഴ ഡാമിൽ "ഇർമ'യുടെ മത്സ്യ കൃഷി പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഡ്രിപ്പ് ഇറിഗേഷൻ പദ്ധതികൾക്കായി പ്രത്യേക പദ്ധതി നിർദേശം നൽകും. പറമ്പിക്കുളം വന്യമൃഗ സങ്കേതത്തിനകത്ത് കൂടി ആനമട വഴിയുള്ള റോഡിന് വന്യമൃഗ സംരക്ഷണ പദ്ധതിയിലുൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കും. കാട്ടാന ആക്രമണമുള്ള പ്രദേശത്ത് ഫെൻസിങ്ങിനുള്ള നടപടി ത്വരിതപ്പെടുത്തും. ജില്ലയിൽ നിലവിലുള്ള 45 ഹോമിയോ ഡിസ്പെൻസറി കൂടാതെ എല്ലാ പഞ്ചായത്തിലും ഡിസ്പെൻസറി തുടങ്ങാനുള്ള നടപടി സ്വീകരിക്കും.

നെല്ലിയാമ്പതിയിലെ പി.എ.പി.കോളനി നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. പട്ടിത്തറ പഞ്ചായത്തിൽ അരിക്കാട് വിജ്ഞാൻവാടി പ്രവർത്തനം തുടങ്ങാൻ നടപടി സ്വീകരിക്കും. പട്ടികജാതി കോളനികളിൽ സംസ്ഥാന നിർമിതി കേന്ദ്ര ഏറ്റെടുത്ത പ്രവൃത്തികൾ ത്വരിതപ്പെടുത്തും. വട്ടേനാട് യു.പി.സ്കൂളിന്റെ ക്ലാസ് റൂം നിർമാണം ഉടൻ പൂർത്തിയാക്കും. അകത്തേത്തറ ശബരി ആശ്രമത്തിൽ ഭരണാനുമതി ലഭിച്ച 11 ലക്ഷത്തിന്റെ പ്രവൃത്തികൾ ഉടൻ തുടങ്ങും. ഭൂഗർഭ ജലം ചൂഷണം ചെയ്യുന്ന കുടിവെള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകില്ല. പുതുശ്ശേരി പഞ്ചായത്തിൽ പാമ്പ് കടിയേറ്റ് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം ആദിവാസി ബാലൻ മരിച്ചത് സംബന്ധിച്ച് പാലക്കാട് ആർ.ഡി.ഒ അന്വേഷണം നടത്തും. ചാലിശ്ശേരി സി.എച്ച്.സി.യിലും ഡയാലിസിസ് സെന്ററിലും ആവശ്യത്തിന് ജീവനക്കാരെ നിയോാഗിക്കും. ശിരുവാണി പദ്ധതിക്ക് കീഴിൽ തമിഴ്നാട് നിർദേശപ്രകാരം വിരമിച്ച ജീവനക്കാരനെ നിയോഗിച്ചത് പുന:പരിശോധിക്കും. ചുള്ളിയാർ ഡാമിൽ നിന്നുള്ള മണലെടുപ്പ് നിരീക്ഷിക്കും. പട്ടാമ്പി താലൂക്കിൽ വില്ലേജ് ഒാഫീസർമാർ സർവെയർമാർ എന്നിവരുടെ ഒഴിവുകൾ നികത്തും. റേഷൻ കാർഡുകളിലെ അപാകതകൾ പരിശോധിക്കും. തുടങ്ങിയവയാണ് മറ്റ് യോഗ തീരുമാനങ്ങൾ

തൃത്താലയിലെ വിവിധ പ്രദേശങ്ങളിൽ ചെങ്കൽ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നാവശ്യപ്പെട്ട് വി.റ്റി.ബൽറാം എം.എൽ.എ. അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.

കലക്ടറേറ്റ് സമ്മേളനഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എ.മാരായ കെ.കൃഷ്ണൻകുട്ടി ,കെ.ബാബു , വി.റ്റി.ബൽറാം, മുഹമ്മദ് മുഹ്സിൻ , വി.എസ് അച്യുതാനന്ദൻ എം.എൽ.എയുടെ പി.എ.എൻ.അനിൽകുമാർ,ഇ.റ്റി.മുഹമ്മദ് ബഷീർ എം.പി.യുടെ പ്രതിനിധി പി.ഇ.എ.സലാം, സബ്കലക്ടർ ജെറോമിക് ജോർജ്ജ്, എ.ഡി.എം എസ്.വിജയൻ, ജില്ലാ പ്ലാനിങ് ഒാഫീസർ ഡോ:എം.സുരേഷ് കുമാർ , ഡെപ്യൂട്ടി പ്ലാനിങ് ഒാഫീസർ പി.എ.ഫാത്തിമ, മറ്റു ഉദ്യോഗസ്ഥർ പങ്കെടുത്തു.

Read more topics: palakkad, malampuzha, dam
English summary
malampuzha dam water farm
topbanner

More News from this section

Subscribe by Email