Friday September 21st, 2018 - 7:28:pm
topbanner

നാവിഗൻറ്റിന്റെ സഹായത്തോടെ മഹിളാ മന്ദിരത്തിൽ നിർമ്മിച്ച 9 സ്മാർട് ക്‌ളാസ്സ്‌റൂമുകൾ സുരേഷ് ഗോപി എം പി ഉദ്‌ഘാടനം ചെയ്തു

fasila
നാവിഗൻറ്റിന്റെ സഹായത്തോടെ മഹിളാ മന്ദിരത്തിൽ നിർമ്മിച്ച 9 സ്മാർട് ക്‌ളാസ്സ്‌റൂമുകൾ സുരേഷ് ഗോപി എം പി ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം: ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന നാവിഗൻറ് തങ്ങളുടെ സേവന മാസത്തോടനബന്ധിച്ച് പൂജപ്പുര മഹിളാമന്ദിരത്തിന് നൽകിയ 7.5 ലക്ഷം രൂപ (ഏഴര ലക്ഷം രൂപ) ചിലവഴിച്ച് നിർമ്മിച്ച ഒമ്പതു സ്മാർട് ക്ലാസ്‌റൂമുകൾ വെള്ളിയാഴ്ച പാർലമെന്റ് അംഗവും പ്രമുഖ നടനുമായ ശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

നൂതന സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയ പുതിയ സ്മാർട്ട് ക്‌ളാസ്സ്‌റൂമുകളുടെ ഉദ്‌ഘാടനനച്ചടങ്ങിൽ നാവിഗൻന്റിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുറമെ മഹിളാ മന്ദിരത്തിലെ വിദ്യാർഥികൾ, മുൻ വിദ്യാർഥികൾ, അധ്യാപക, അനധ്യാപക ജീവനക്കാരും പങ്കെടുത്തു.

തിരുവനന്തപുരത്ത് പൂജപ്പുരയിൽ പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിന്റെ നൂറാം വർഷ വേളയിലാണ് നാവിഗൻറ്റിന്റെ സഹായത്തോടെ ലഭ്യമാക്കിയ 7.5 ലക്ഷം മുതൽ മുടക്കിൽ നിർമിക്കപ്പെട്ട സ്മാർട്ട് ക്ലാസ്‌റൂമുകൾ ഉദ്‌ഘാടനം ചെയ്തത്. വിദ്യാർത്ഥികൾക്ക് പുത്തൻ സാങ്കേതികതയിലൂന്നിയുള്ള വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് പുതിയ സ്മാർട് ക്‌ളാസ് റൂമുകൾ.

 

English summary
mahila mandiram smart classrooms Suresh Gopi MP inaugurated
topbanner

More News from this section

Subscribe by Email