topbanner
Sunday October 22nd, 2017 - 2:55:am
topbanner

മാ​ഗസീൻ വിവാദം: എ ബി വി പി യുടെ നേതൃത്വത്തിൽ ബ്രണ്ണൻ കോളേജിലേക്ക് മാർച്ച് നടത്തി

suvitha
മാ​ഗസീൻ വിവാദം: എ ബി വി പി യുടെ നേതൃത്വത്തിൽ ബ്രണ്ണൻ കോളേജിലേക്ക് മാർച്ച് നടത്തി

തലശ്ശേരി: ദേശീയ മൂല്യങ്ങളെയും സൈന്യത്തെയും അപമാനിച്ച എസ് എഫ് ഐ മാഗസിൻ പിൻവലിക്കുക എഡിറ്റോറിയൽ ബോഡിനെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എ ബി വി പി യുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് രാവിലെ 11 മണിക്ക് തലശ്ശേരി മീത്തലെ പീടികയിൽ നിന്നും ആരംഭിച്ചു. കോളേജ് എത്തുന്നതിന് മുമ്പായി ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു.

തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. മാർച്ച് എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് പി ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ പ്രേംസായ് സ്വാഗതം പറഞ്ഞു. ശ്യാം മോഹൻ, മണിവർണൻ,രഞ്ജിത്ത് കെ,ശ്രുതി എൻ കെ ,പ്രിജു തുടങ്ങിയവർ സംസാരിച്ചു. യുവമോർച്ച ജില്ലാ നേതാക്കളായ രതീഷ് സി സി,ലസിത,ബിനിൽ കണ്ണൂർ തുടങ്ങിയവരും സംബന്ധിച്ചു.

English summary
Magazene controversy: ABVP lead march brennen college
topbanner topbanner

More News from this section

Subscribe by Email