Wednesday September 19th, 2018 - 4:38:pm
topbanner
Breaking News

ലീജിയണ്‍ ഓഫ് മേരി വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

rajani v
ലീജിയണ്‍ ഓഫ് മേരി വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

കോട്ടയം: കത്തോലിക്ക സഭയിലെ മരിയന്‍ അല്മായ ഭക്ത സംഘടനയായ ലീജിയണ്‍ ഓഫ് മേരി കോട്ടയം അതിരൂപത യൂണീറ്റിന്റെ വാര്‍ഷിക സമ്മേളനം അതിരൂപത അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു.

ലീജിയണ്‍ ഓഫ് മേരി സംഘടനയുടെ പ്രസിഡന്റ് ഓമന ചാണ്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ലീജിയണ്‍ ഓഫ് മേരി അതിരൂപത ചാപ്ലെയിന്‍ ഫാ. ജോസ് കുറുപ്പന്തറ, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. തോമസ് പ്രാലേല്‍, ഫാ. റോയ് കാഞ്ഞിരത്തുമ്മൂട്ടില്‍, ഫാ. മാത്യു കണിയാന്ത്രമാലില്‍ ഭാരവാഹികളായ ആലീസ് മത്തായി, മിനി ജോസ്, ലൂസി തോമസ്, മോളി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2018 വര്‍ഷത്തിലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നടത്തപ്പെട്ടു. 'കുടുംബ ജീവിതവും വി. കുര്‍ബാനയും' എന്ന വിഷയത്തില്‍ ഫാ. തോമസ് കോഴിമല എം.സി.ബി.എസ് ക്ലാസ്സ് നയിച്ചു.ലീജിയണ്‍ ഓഫ് മേരി കോട്ടയം അതിരൂപത യൂണീറ്റിന്റെ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കുന്നു.

 

Read more topics: lijiyan of mery,meeting
English summary
lijiyan of mery meeting
topbanner

More News from this section

Subscribe by Email