Monday September 24th, 2018 - 7:10:pm
topbanner

ലൈഫ് ഉൾപ്പെടെയുളള മിഷനുകളും മറ്റ് പദ്ധതികളും വേഗത്തിലാക്കണം : മന്ത്രി ഏ.സി.മൊയ്തീൻ

Neethu
ലൈഫ് ഉൾപ്പെടെയുളള മിഷനുകളും മറ്റ് പദ്ധതികളും വേഗത്തിലാക്കണം : മന്ത്രി ഏ.സി.മൊയ്തീൻ

തൃശ്ശൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നാലു മിഷനുകളും ജില്ലയിൽ നടപ്പാക്കിക്കോണ്ടിരിക്കുന്ന മറ്റ് പദ്ധതികളും വേഗത്തിലാക്കാൻ വ്യവസായ വകുപ്പു മന്ത്രി ഏ.സി.മൊയ്തീൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതിയിൽ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകളും കിഫ്ബിയും ജില്ലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മറ്റ് പദ്ധതികളും അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതി പ്രകാരം ഭൂമിയും വീടും ഇല്ലാത്തവരുടെയും ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവരുടെയും അന്തിമപട്ടിക തയ്യാറാക്കുന്നതിനുളള ഗ്രാമസഭകൾ നടക്കുകയാണ്. ഗ്രാമസഭകൾ പൂർത്തീകരിച്ച് ഡിസംബർ 15 നകം അന്തിമപട്ടിക നൽകണം. ഭവന സമുച്ചയത്തിനുളള ഭൂമിയുടെ ലഭ്യത സംബന്ധിച്ച് വകുപ്പുകൾ കൂട്ടായി സ്ഥലം പരിശോധിച്ച് ഡിസംബർ അഞ്ചിനകം റിപ്പോർട്ട് നൽകണം.

ആർദ്രം പദ്ധതി പ്രകാരം 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നുണ്ട്. ഇതിൽ വെങ്കിടങ്ങ്, പരിയാരം, കൂളിമുട്ടം, തളിക്കുളം തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ ആരോഗ്യവകുപ്പിനോട് മന്ത്രി നിർദ്ദേശിച്ചു. മെഡിക്കൽ കോളേജിലെ തുറന്നു കൊടുക്കാത്ത ലിഫ്റ്റ് ഉടൻ തുറന്നു കൊടുക്കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

ഹരിതകേരളം പദ്ധതിയിൽ കെടുകാര്യസ്ഥതയുണ്ടെങ്കിൽ മാറ്റണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക് നിലവാരം ഉയർത്താനുളള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാര്യക്ഷമമാക്കണം. വിദ്യാലയങ്ങളുടെ നിർമ്മതിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ കിഡ്്കോയുമായി ആലോചിച്ച് തടസ്സങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ മന്ത്രി ആവശ്യപ്പെട്ടു. മുണ്ടൂർ, പുറ്റേക്കര ഭാഗത്തെ റോഡുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിക്കണം. കേച്ചേരി ജംഗ്ഷനിലെ ട്രാഫിക്ക് പ്രശ്നം പരിഹരിക്കണം. അഴീക്കോട് മുനമ്പം പാലത്തിനാവശ്യമായ നടപടി കൈക്കൊളളണം തുടങ്ങിയ കാര്യങ്ങളും ഉടൻ പ്രാവർത്തികമാക്കാൻ മന്ത്രി നിർദ്ദേശിച്ചു. പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികൾ, കിഫ്ബിയുടെ പ്രവൃത്തികൾ എന്നിവയെ സംബന്ധിച്ച് വിവരം നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറിഗേഷൻ, വാട്ടർ അതോറിറ്റി, കൃഷി, കെ.എസ്.ഇ.ബി, ഗ്രൗണ്ട് വാട്ടർ തുടങ്ങി ജില്ലയിലെ എല്ലാ വകുപ്പുകളെക്കുറിച്ചും മന്ത്രി സമഗ്രമായി അവലോകനം ചെയ്തു. മുനയം, ഏനമാക്കൽ, ഇടിയംചിറ ബണ്ടുകൾ നിർമ്മിക്കുന്നതിനുളള ടെണ്ടർ നടപടികളായതായും ജില്ലാ വികസന സമിതിയിൽ അറിയിച്ചു. വരവൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മണ്ണ് പുഴക്കൽ കിൻഫ്രാ പാർക്കിനു നൽകാനും മന്ത്രി നിർദ്ദേശിച്ചു. കാലതാമസം വരുത്തരുതെന്നും വകുപ്പുകൾ തമ്മിലുളള ഏകോപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരദേശ പരിപാലന യോഗത്തിൽ മത്സ്യതൊഴിലാളികൾക്കും തീരദേശവാസികൾക്കും വീട് പുന:നിർമ്മിക്കാൻ തീരദേശ നിയന്ത്രണമേഖല കാര്യാലയത്തിന്റെ അനുമതി വേണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന് എം.എൽ.എ മാരായ കെ.വി.അബ്ദുൾ ഖാദർ, ഗീത ഗോപി എന്നിവർ സംയുക്ത പ്രമേയത്തിലൂടെ ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടു. നെൽകൃഷിയ്ക്കുളള യൂറിയ വളത്തിന്റെ ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട് മുരളി പെരുനെല്ലി പ്രമേയം അവതരിപ്പിച്ചു.

ജില്ലാ വികസന സമിതി യോഗത്തിൽ ഡോ.പി.കെ.ബിജു എം പി, എം എൽ എ മാരായ ബി ഡി ദേവസ്സി, മുരളി പെരുനെല്ലി, കെ വി അബ്ദുൾ ഖാദർ, ഗീതാ ഗോപി, പ്രൊഫ. കെ യു അരുണൻ, ഇ ടി ടൈസൺ മാസ്റ്റർ, യു ആർ പ്രദീപ്, എ ഡി എം സി വി സജൻ, ജില്ലാ പ്ലാനിംഗ് ഒാഫീസർ യു ഗീത തുടങ്ങിയവർ പങ്കെടുത്തു.

English summary
life and other mission fast ac moyitheen
topbanner

More News from this section

Subscribe by Email