Sunday September 23rd, 2018 - 3:57:pm
topbanner

പാലക്കാട് എലിപ്പനി പടരുന്നു.. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

fasila
പാലക്കാട് എലിപ്പനി പടരുന്നു.. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

പാലക്കാട്: പ്രളയത്തിന് പിന്നാലെ ജില്ലയില്‍ എലിപ്പനി പടരുന്നു. ഇതുവരെ ചികിത്സ തേടിയത് 22 പേര്‍. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ കഴിഞ്ഞ 28 വരെയുളള കണക്കാണിത്. ഇതില്‍ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സ തേടിയവരില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലൈയില്‍ ചികിത്സ തേടിയ ഒന്‍പത് പേരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മഴ കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെളളം കെട്ടിനില്‍ക്കുന്നത് രോഗം പടരാന്‍ കാരണമാവുന്നു. രോഗവാഹകരായ എലി, കന്നുകാലി, നായ എന്നിവയുടെ മൂത്രം മൂലം മലിനമാകുന്ന വെളളവുമായുളള സമ്പര്‍ക്കമാണ് എലിപ്പനിക്ക് പ്രധാന കാരണം. അതിനാല്‍ മലിനജലത്തിലുളള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുളളവര്‍ ഇത്തരം വെളളത്തില്‍ ഇറങ്ങരുത്. അഥവാ ഇറങ്ങുകയാണെങ്കില്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

മലിനജലത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനിക്കെതിരെയുളള പ്രതിരോധ ഗുളിക നിര്‍ബന്ധമായും സ്വീകരിക്കണം. കടുത്തപനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ്, ത്വക്കിനടിയില്‍ രക്തം പൊടിയുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

രോഗത്തിന് കാരണമായ ലെപ്‌റ്റോ സ്‌പൈറോസിസ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ 68 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. അതേസമയം എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ഡി.എം.ഒ. ഡോ. കെ.പി. റീത്ത മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണം കണ്ടാലുടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അടിയന്തിര ചികിത്സ തേടണം.

Read more topics: palakkad, leptospirosis, alert
English summary
leptospirosis in palakkad.. health department with alert advice
topbanner

More News from this section

Subscribe by Email