Sunday September 23rd, 2018 - 5:59:pm
topbanner

എലിപ്പനി: അഞ്ചുജില്ലകളിലൊന്ന് തൃശൂര്‍; അതീവജാഗ്രത

fasila
എലിപ്പനി: അഞ്ചുജില്ലകളിലൊന്ന് തൃശൂര്‍; അതീവജാഗ്രത

തൃശൂര്‍: പ്രളയദുരന്തത്തിനു ശേഷം പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ള ജില്ലകളില്‍ തൃശൂര്‍ ഉള്‍പ്പട്ടിട്ടുള്ളതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എലിപ്പനിയാണ് തൃശൂരിനെ രൂക്ഷമായി ബാധിക്കാനിടയുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. ജില്ലയില്‍ മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും എലിപ്പനി ലക്ഷണത്തോടെ രണ്ടുപേരെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധനാഫലത്തില്‍ രോഗമില്ലെന്ന് കണ്ടെത്തിയയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയില്‍ 47 ദുരിതാശ്വാസ ക്യാമ്പുകളില്‍ എട്ടു മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുകയും ഓരോരുത്തര്‍ക്കും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു. പ്രളയോത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോയിത്തുടങ്ങിയ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നിങ്ങനെയുള്ള എല്ലാ രോഗങ്ങളും പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യം നിലവിലുള്ളതുകൊണ്ട് പൊതുജനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.

-കിണറുകള്‍ ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച് ക്ലോറിനേറ്റ് ചെയ്യുക.

-തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ടോയ്‌ലറ്റില്‍ പോയതിനുശേഷവും, ഭക്ഷണത്തിനു മുമ്പും കൈകള്‍
 സോപ്പുപയോഗിച്ച് കഴുകുക.

-വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

-ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.

-പഴകിയ ആഹാരസാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

-മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ സംസ്‌കരിക്കുക.

-മലിന ജലവുമായി സമ്പര്‍ക്കം വേണ്ടിവന്നിട്ടുള്ളവര്‍ എലിപ്പനി തടയുന്നതിനായി ഡോക്‌സിസൈക്ലിന്‍ ഗുളിക ഡോക്ടറുടെ   നിര്‍ദ്ദേശപ്രകാരം കഴിക്കുക.

-വെള്ളത്തില്‍ ഇറങ്ങി പണിയെടുക്കുന്നവര്‍ കൈയുറയും കാലുറയും നിര്‍ബന്ധമായും ധരിക്കുക.

Read more topics: thrisur, leptospirosis, alert
English summary
leptospirosis: alert in thrissur district
topbanner

More News from this section

Subscribe by Email