Monday November 19th, 2018 - 11:14:am
topbanner

കീച്ചേരിയില്‍ പുലിയിറങ്ങിയെന്നത് വ്യാജപ്രചാരണം; കാണപ്പെട്ടത് കാട്ടുപൂച്ചയെന്ന് വനം വകുപ്പ്

fasila
കീച്ചേരിയില്‍ പുലിയിറങ്ങിയെന്നത് വ്യാജപ്രചാരണം; കാണപ്പെട്ടത് കാട്ടുപൂച്ചയെന്ന് വനം വകുപ്പ്

കണ്ണൂര്‍: കണ്ണൂര്‍ കീച്ചേരിയില്‍ പുലിയിറങ്ങിയെന്ന തരത്തില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് കണ്ടെത്തി. കീച്ചേരിയില്‍ കാണപ്പെട്ടത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.

ഒരു സ്വകാര്യ ഫര്‍ണ്ണിച്ചര്‍ കടയുടെ സി.സി.ടി.വി ദൃശ്യത്തില്‍ പുലിയെ കാണപ്പെട്ടു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാജപ്രചാരണം നടക്കുന്നത്.

എന്നാല്‍, ഫര്‍ണ്ണിച്ചര്‍ കടയിലെ സി.സി.ടി.വിയില്‍ അങ്ങനൊരു ദൃശ്യം ഇല്ലെന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മനസിലായി.

അതിനിടെ  പ്രദേശത്ത് നടത്തിയ പരിശോധനയില്‍ കാട്ടുപൂച്ച ഇറങ്ങിയതായി തെളിഞ്ഞിട്ടുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു.

English summary
leopard in keecheri fake campaign
topbanner

More News from this section

Subscribe by Email