Friday November 16th, 2018 - 3:34:pm
topbanner

അക്രമ രാഷ്ട്രീയവും മദ്യ ലോബികളെ പ്രീണിപ്പിക്കലുമാണ് ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര: ലതിക സുഭാഷ്

jithin
അക്രമ രാഷ്ട്രീയവും മദ്യ ലോബികളെ പ്രീണിപ്പിക്കലുമാണ് ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര: ലതിക സുഭാഷ്

കല്‍പ്പറ്റ: അക്രമ രാഷ്ട്രീയവും മദ്യ ലോബികളെ പ്രീണിപ്പിക്കലുമാണ് ഇടതു സര്‍ക്കാരിന്റെ മുഖമുദ്രകളെന്ന് മഹിളാകോണ്‍സ്സ്ര് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്. കേരള സര്‍ക്കാരിന്റെ വികലമായ മദ്യനയത്തിന്റെ ബലിയാടുകളാവുന്നത് സ്ത്രീകളും കുട്ടികളുമായതിനാല്‍ സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ പോരാടണമെന്നും മഹിളാ കോണ്‍ഗ്രസ്സ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ലതിക സുഭാഷ് പറഞ്ഞു.

ബത്തേരി വടക്കനാട് നടക്കുന്ന കര്‍ഷകരുടെ സമരത്തിന് മഹിളാ കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹി ച്ചു. മുന്‍മന്ത്രിയും എ സിസി മെമ്പറുമായ പി.കെ ജയ ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി.മെമ്പര്‍മാരായ എന്‍.ഡി.അപ്പച്ചന്‍ കെ.എല്‍.പൗലോസ്, ഡി.സി.സി.ഭാരവാഹികളായ ജി.വിജയമ്മ, ശോഭനകുമാരി,ശകുന്തള ഷണ്‍മുഖന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരള ഉണ്ണിത്താന്‍,മാര്‍ഗരറ്റ് തോമസ്,സുജയ വേണുഗോപാല്‍ ജില്ലാഭാര വാഹികളായ ശാന്തകുമാരി,എല്‍സ ബത്ത്, രമ ഹരിഹരന്‍, ഉഷ തമ്പി, സുലോചന ഗോവി ന്ദന്‍കു ട്ടി,ഷൈനി ജോയി,കല്ല്യാണി ലൗലി, സി.പി.പുഷ്പ ലത, അയിഷ പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.

Read more topics: ldf, violence, liquor
English summary
ldf government is characterized by violence and appeasement of liquor lobbies: Lathika subash
topbanner

More News from this section

Subscribe by Email