Sunday November 18th, 2018 - 12:23:pm
topbanner

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞു.

Neethu
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞു.

മയ്യിൽ: പുഴ പുറമ്പോക്ക് ഭൂമി കൈേയ്യറി മണ്ണിട്ട് നികത്തിയത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ കൈേയ്യറ്റക്കാർ തടഞ്ഞു. മയ്യിൽ പഞ്ചായത്തിലെ ആയാർ മുനമ്പിലാണ് സംഭവം. ഇവിടെ പുഴയുടെ ഭാഗമായ ഏക്കർ കണക്കിന് പുറമ്പോക്ക് ഭൂമിയുണ്ട്. ഇതിൽ ഒരു ഭാഗം സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ മണ്ണിട്ട് നികത്തുകയായിരുന്നു.

വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തിയപ്പോഴായിരുന്നു. കേയ്യറ്റക്കാരുടെ നേതൃത്വത്തിൽ 20 ഓളം വരുന്ന സംഘം ഇവരെ തടഞ്ഞത്. സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവിടെ പുഴയോട് ചേർന്ന് ഏക്കർ കണക്കിന് പുറമ്പോക്ക് ഭൂമിയാണുള്ളത്. അതു കൊണ്ട് തന്നെ സ്ഥലത്തിന്റെ അതിർത്തി തിരിച്ചു തരണമെന്നാവശ്യപ്പെട്ട് തഹസിൽദാർക്കും പഞ്ചായത്തധികൃതർ അപേക്ഷ നൽകിയിട്ടുണ്ട്.

Read more topics: mayyil, panchayath, officer
English summary
land incursion panchayath officer
topbanner

More News from this section

Subscribe by Email