Tuesday December 11th, 2018 - 10:16:am
topbanner

വയനാട്ടിൽ നിർമ്മാണ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കാൻ ലാബ് പ്രവർത്തനം ആരംഭിച്ചു

princy
വയനാട്ടിൽ നിർമ്മാണ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കാൻ ലാബ് പ്രവർത്തനം ആരംഭിച്ചു

വയനാട്:വയനാട് ജില്ലാ ഗവൺമെന്റ് കോൺട്രാക്റ്റേഴ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ നിർമ്മാണ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ ജില്ലയിൽ ആദ്യമായി ഒരു ലാബ് പ്രവർത്തനം ആരംഭിച്ചു. വയനാട് ജില്ലയിലെ കരാറുകാർ ഏറ്റെടുക്കുന്ന ഗുണനിലവാരം പരിശോധിക്കുന്നതിന് മറ്റ് ജില്ലകളിലെ ലാബുകളെയാണ് ആശ്രയിച്ചു വന്നിരുന്നത്.

ഇതിന് ഒരു ശാശ്വത പരിഹാരമായി ജില്ലയിലെ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് നൽകുന്നതിന് വേണ്ടിയാണ് ഇൗ സഹകരണ സംഘം വയനാട് ജില്ലയിൽ ഒരു ലാബ് പ്രവർത്തനം തുടങ്ങിയത്.പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി.എഞ്ചിനീയർ മുഹമ്മദ് ഇസഹാഖ് ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലാ ഗവൺമെന്റ് കോൺട്രാക്റ്റേഴ്സ് സർവീസ് സഹകരണ സംഘം പ്രസിഡന്റ് സജി മാത്യുഅധ്യക്ഷത വഹിച്ചു. എക്സി.എഞ്ചിനീയർമാരായഎം.എസ്.ദിലീപ്(ജില്ലാപഞ്ചായത്ത്),കെ.എം.കുര്യാക്കോസ്,പി.കെ.അയ്യൂബ്,എം.പി.സണ്ണി,എം.അനിൽകുമാർ,ഡയറക്ടർമാരായ വി.ജെ.ഷാജി,പി.ടി.ജോസഫ്,ടി.ഒ.അബ്രഹാം എന്നിവർ പ്രസംഗിച്ചു.

Read more topics: wayand, lab, construction, work
English summary
The lab Operation was started to check the quality of construction activities in Wayanad
topbanner

More News from this section

Subscribe by Email