Thursday December 13th, 2018 - 4:33:pm
topbanner

അനുഭവത്തിൽ നിന്ന് പഠിക്കാൻ തയ്യാറായില്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കും : കെ വി സുമേഷ്

princy
അനുഭവത്തിൽ നിന്ന് പഠിക്കാൻ തയ്യാറായില്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കും : കെ വി സുമേഷ്

കണ്ണൂർ:അനുഭവത്തിൽ നിന്ന് പഠിക്കാൻ നമ്മൾ തയ്യാറായില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. പ്രളയം നമുക്ക് കാണിച്ചു തന്ന യാഥാർത്ഥ്യങ്ങളോട് മുഖം തിരിച്ചിട്ട് കാര്യമില്ലെന്നും പ്രകൃതിദുരന്തം മൂലം കേരളത്തിലെ പരിസ്ഥിതി-ജൈവ--ആവാസവ്യവസ്ഥകൾക്കുണ്ടായ ആഘാത പഠനത്തിനു മുന്നോടിയായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ശിൽപ്പശാലയിൽ അദ്ദേഹം പറഞ്ഞു.

ജില്ലയിൽ പ്രളയം ബാധിച്ച 12 പഞ്ചായത്തുകളിലാണ് പഠനം നടത്തുന്നത്. പ്രകൃതിയുടെ സ്വാഭാവികത ഇല്ലാതാക്കുന്നതിന്റെ ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമാണ്. കേരളത്തിലുണ്ടായ പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ ഇത്തരം പനങ്ങൾ സഹായിക്കും. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പോലും ഇത്തരം പഠനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും ശിൽപ്പശാലയിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഇത്തരമൊരു പഠനം നടത്തിയതിന്റെ മുൻപരിചയം നമുക്ക് ഇല്ലാത്തത് വെല്ലുവിളിയാണെന്ന് ജൈവവൈവിധ്യ ബോർഡിന്റെ (കെ എസ് ബി ബി) ജില്ലാ കോ-ഓർഡിനേറ്റർ വി സി ബാലകൃഷ്ണൻ പറഞ്ഞു. ആറളം വന്യജീവി സങ്കേതം പോലെയുള്ള ചിലയിടങ്ങളിൽ മാത്രമാണ് ചെറിയ പഠനങ്ങൾ നടന്നിട്ടുള്ളത്. ആവാസവ്യവസ്ഥയിലെ പല ജീവികളും പ്രകൃതിയിലെ മാറ്റത്തിന്റെ സൂചകങ്ങൾ കൂടിയാണ്. പഠനവിവരങ്ങൾ അപഗ്രഥിക്കാൻ സംസ്ഥാനതലത്തിൽ 100 ശാസ്ത്രജ്ഞർ അടങ്ങിയ വിദഗ്ധസമിതിയെയും ജില്ലാതലത്തിൽ അഞ്ചംഗ വിദഗ്ധസമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒ ഡി കെ (ഓപ്പൺ ഡാറ്റ കിറ്റ്) എന്ന ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ മുഖേനെയാണ് പ്രധാനമായും പഠനത്തിനായുള്ള വിവരശേഖരണം നടത്തുന്നത്. ഒക്ടോബർ 17 നുള്ളിൽ പഞ്ചായത്തുതല ശിൽപ്പശാല നടത്തണമെന്നും 27 നുള്ളിൽ വിവരശേഖരണം പൂർത്തിയാക്കണമെന്നും ശിൽപ്പശാലയിൽ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. ജില്ലയിൽ അയ്യൻകുന്ന്, ആറളം, ആലക്കോട് ചെറുപുഴ, ചെങ്ങളായി, പായം, പടിയൂർ-കല്യാട്, കൊട്ടിയൂർ, കേളകം, നടുവിൽ, ഉളിക്കൽ, പയ്യാവൂർ എന്നീ പഞ്ചായത്തുകളിലാണ് പഠനം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, പഞ്ചായത്ത് പ്രതിനിധികൾ, വിവധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Read more topics: kannur, k v sumesh
English summary
KV Sumesh says natural disasters will repeat if we are not ready to learn from experience
topbanner

More News from this section

Subscribe by Email