Saturday September 22nd, 2018 - 10:56:am
topbanner

വികസനകാര്യത്തില്‍ സര്‍ക്കാരിന് ഭരണപ്രതിപക്ഷവ്യത്യാസമില്ല: ഇബ്രാഹിംകുഞ്ഞ്

NewsDesk
വികസനകാര്യത്തില്‍ സര്‍ക്കാരിന് ഭരണപ്രതിപക്ഷവ്യത്യാസമില്ല: ഇബ്രാഹിംകുഞ്ഞ്

തളിപ്പറമ്പ്: പരിയാരം, കുറ്റ്യേരി വില്ലെജുകളെ ബന്ധിപ്പിക്കുന്ന കുറ്റ്യേരിപാലം മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് തുറന്നുകൊടുത്തു. വികസനകാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ഫെബ്രുവരി 28 നകം സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച 245 പാലങ്ങളും നാടിന് സമര്‍പ്പിക്കും. കുറ്റ്യേരി പാലം ടാറിംഗ് നടത്താന്‍ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജെയിംസ് മാത്യു എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ടി.വി.രാജേഷ് എം.എല്‍.എ, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടി.ലത, എ.രാജേഷ്, കെ.വി.സുമേഷ്,സി.ജീജ, പി.വി.അബ്ദുല്‍ ഷുക്കൂര്‍, സൌമിനി നാരായണന്‍, കെ.പി.സല്‍മത്ത്, പി.വി.ഗോപാലന്‍, പി.വി.സജീവന്‍, എന്‍.വി.കുഞ്ഞികൃഷ്ണന്‍, പി.കെ.സതീശന്‍, കെ.വി.ആസഫ്, ഇ.ജി.വിശ്വപ്രകാശ് സംസാരിച്ചു.

English summary
kuttiyery kadavu bridge inauguration V. K. Ebrahimkunju
topbanner

More News from this section

Subscribe by Email