Thursday November 15th, 2018 - 3:21:am
topbanner

രജീഷിന്റെ കൊലപാതകം; സമഗ്ര അന്വേഷണം നടത്തണമെന്ന്: സിപിഎം

NewsDesk
രജീഷിന്റെ കൊലപാതകം; സമഗ്ര അന്വേഷണം നടത്തണമെന്ന്: സിപിഎം

മുണ്ടപ്രത്തെ രജീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹായിച്ചവരെ കണ്ടെത്താനും സമഗ്ര അന്വേഷണം നടത്തണമെന്ന് CPM ബക്കളം ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. പെട്ടന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലല്ല കൊല എന്ന് പ്രതിയുടെ മൊഴിയിൽനിന്ന് തന്നെ വ്യക്തമാണ്. അതുമാത്രമല്ല രജീഷിനെ പോലെയുള്ള ഒരാളെ ഒറ്റയ്ക്ക് കൊല്ലാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയവകൂടി പോലീസ് അന്വേഷിക്കണം.

ഈ പ്രദേശത്തെ അഗൻവാടിയുടെ കിണറിൽനിന്നും ആയുധശേഖരം പിടികൂടിയിരുന്നു. മനോജ് വധവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തെ ചിലർക്ക് ലോക്കൽ കമ്മറ്റി പോലീസിന് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കാൻ തയ്യാറായിട്ടില്ല. ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധ പ്രവർത്തനവുമായി യുവജന സാമൂഹ്യ സംഘടനകൾ ഇടപെടുകയും വീടുകളിൽ കയറി ബോധവൽകരണം നടത്തുകയും ചെയ്തിരുന്നു. പോലീസ് ഈ കാര്യത്തിൽ ഗൗരവത്തിൽ ഇടപെടണമെന്നുണ്ട്. നെല്ലിയോട് അമ്പലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ ഇതിന്റെ സത്യാവസ്ഥ കൊണ്ടുവരാൻ സാധിക്കും.

പോലീസ് നല്ലരീതിയിൽ അന്വേഷണം കൊണ്ട് പോയതിനാൽ ഒരിടപെടലും ആവശ്യമായി ഇതുവരെ വന്നിട്ടില്ല. പ്രതിക്ക് R S S കാരുമായി നല്ല ബന്ധമുണ്ട്. പരിശീലനം നേടിയാൾക്കേ ഇത്തരത്തിൽ കൊല നടത്താൻ സാധിക്കുകയുള്ളൂ. പ്രതിക്കെതിരെ നേരത്തെ ഇത്തരം സാമൂഹ്യ വിരുദ്ധ വിഷയവുമായി പോലീസിൽ പരാതി നൽകീട്ടുണ്ട്. ഇത് ഒരു സാമൂഹ്യ വിപത്ത് എന്നതിലുപരി രാഷ്ട്രീയമായി കാണാൻ സി.പി.എം. ആഗ്രഹിക്കുന്നില്ല. എന്നാൽ ഇതിന് സഹായം ചെയ്തുകൊടുത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കണം.

കൊലപാതകിക്കെതിരെ ഇതിനു ശേഷം പോലീസ് അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. തുടർന്നും ഇത്തരം ഗുണ്ടാ സംഘങ്ങളിൽ നമ്മുടെ കുട്ടികൾ എത്തിച്ചേരാതിരിക്കാനുള്ള നല്ല ജാഗ്രത രക്ഷിതാക്കൾ കാണിക്കണമെന്ന് ലോക്കൽ കമ്മറ്റി ആവശ്യപ്പെടുന്നു. പ്രതി മൃദദേഹം തള്ളിയ പൊട്ടക്കിണറിന് പരിസരത്തെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം അടിയന്തരമായി വൃത്തിയാക്കാനുള്ള നടപടിയും അധികൃതർ സ്വീകരിക്കണം. പോസ്റ്റർ ഒട്ടിച്ചതിൽ CPMന് ബന്ധമില്ല.

English summary
kuttikol rajeesh murder inquiry
topbanner

More News from this section

Subscribe by Email