Tuesday September 25th, 2018 - 3:11:am
topbanner

മണിക്കൂറുകൾക്കകം കൊലക്കേസ് പ്രതിയെ പിടിച്ച തളിപ്പറമ്പ് പൊലീസിന് അഭിനന്ദന പ്രവാഹം

NewsDesk
മണിക്കൂറുകൾക്കകം കൊലക്കേസ് പ്രതിയെ പിടിച്ച തളിപ്പറമ്പ് പൊലീസിന് അഭിനന്ദന പ്രവാഹം

തളിപ്പറമ്പ്: രജീഷിന്‍റെ മൃതദേഹം പൊട്ടക്കിണറ്റില്‍ നിന്നും കണ്ടെത്തി ഒമ്പതാം മണിക്കൂറില്‍ തന്നെ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിച്ച് പിടികൂടാനായത് തളിപ്പറമ്പ് പോലീസിന്‍റെ മികവ്. സി ഐ കെ ഇ പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയത്.

തിരുവോണ ദിനത്തില്‍ കാലത്ത് 11.30നാണ് രജീഷിന്‍റെ മൃതദേഹം ബക്കളം നെല്ലിയോട്ടെ കാടുമൂടിക്കിടന്ന പൊട്ടക്കിണറ്റില്‍ കാണപ്പെട്ടത്. പ്രതിയായ രാകേഷിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ വിവരങ്ങള്‍ ലഭിച്ചതിനാല്‍ മൃതദേഹം കണ്ടെടുത്ത ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുര്‍ദിന്‍റെ സഹായത്തോടെ രാകേഷിന്‍റെ ജ്യേഷ്ഠനെ ഫോണില്‍ ബന്ധപ്പെട്ട് അനുജനെ നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെടുകയായിരുന്നു.

taliparamba-ci-premachandranരാകേഷിന്‍റെ ജ്യേഷ്ഠന്‍ ഒരു മണിക്കൂറിനകം തന്നെ പ്രതിയായ അനുജനെ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. രാത്രി 8.30ന് രാഗേഷ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങി. രാഗേഷ് എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തത് സേനയുടെ ചരിത്രത്തില്‍ പൊന്‍തൂവലായി മാറി.

കഴിഞ്ഞ അഞ്ച് മുതലാണ് രജീഷിനെ കാണാതായത്. അതിന്‍റെ മൂന്നാംദിവസം തന്നെ രജീഷ് കൊല്ലപ്പെട്ടതായുള്ള നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിനാവശ്യമായ തെളിവുകള്‍ ശേഖരിച്ചതോടെ പ്രതിയിലേക്കുള്ള വഴി എളുപ്പമാവുകയും ചെയ്തു. ഒരു കൊലപാതക കേസില്‍ ഏറ്റവും ചെറിയ അന്വേഷണ സംഘത്തെകൊണ്ട് ഏറ്റവും വേഗത്തില്‍ അതിന് ശുഭപര്യവസാനമാക്കിയതിന്‍റെ ക്രെഡിറ്റ് തളിപ്പറമ്പ് സി ഐ പ്രേമചന്ദ്രനാണ്.

തളിപ്പറമ്പ് എസ് ഐ പി രാജേഷും വിരലിലെണ്ണാവുന്ന പോലീസ് ഉദ്യോഗസ്ഥരും മാത്രമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.  കെ ഇ പ്രേമചന്ദ്രന്‍, നീലേശ്വരം സി ഐ ആയിരിക്കെയാണ് ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതികളെ നാലുദിവസം കൊണ്ട് അറസ്റ്റ് ചെയ്തത്.

English summary
kuttikkol rajeesh murder taliparamba police
topbanner

More News from this section

Subscribe by Email