Saturday January 19th, 2019 - 10:23:am
topbanner

കുട്ടിറാഫി തൃശൂര്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടിമേയര്‍

NewsDesk
കുട്ടിറാഫി തൃശൂര്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടിമേയര്‍

തൃശൂര്‍: റാഫി പി.ജോസ് തൃശൂര്‍ കോര്‍പ്പറേഷന്റെ പുതിയ ഡെപ്യൂട്ടിമേയര്‍. സി.പി.എം. പിന്തുണയോടെ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ച ഇദ്ദേഹം 26 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി കോണ്‍ഗ്രസ് ഐയിലെ എ. പ്രസാദിനു 22 വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധുവായി. ബി.ജെ.പിയുടെ ആറ് അംഗങ്ങള്‍ തെരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചു.

സി.പി.എമ്മിലെ ഇ.ഡി. ജോണിയുടെ വോട്ടാണ് അസാധുവായത്. ബാലറ്റു പേപ്പറിന്റെ പുറത്തു പേരെഴുതി ഒപ്പിട്ടില്ലെന്ന പേരിലാണിത്. മത്സരത്തിനിറങ്ങുമെന്നു വ്യക്തമാക്കി ഇടതു സ്വതന്ത്രന്‍ സി.പി. പോളി രംഗത്തുണ്ടായിരുന്നുവെങ്കിലും പിന്മാറി. പോളി മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്നു കോണ്‍ഗ്രസ് നിലപാടെടുത്തിരുന്നു. അതേസമയം ജയസാധ്യതയില്ലെന്നു വിലയിരുത്തിയാണ് അവസാനനിമിഷത്തെ പിന്മാറ്റമെന്നറിയുന്നു. മേയര്‍ അജിത വിജയന്‍ പുതിയ ഡെപ്യൂട്ടിമേയര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

റാഫി(കുട്ടിറാഫി)യുടെ പേര് മേയര്‍ അജിത വിജയന്‍ നിര്‍ദേശിച്ചു. ഷീബബാബു പിന്താങ്ങി. പ്രസാദിന്റെ പേരു ജോണ്‍ ഡാനിയേല്‍ നിര്‍ദേശിച്ചു. ഫ്രാന്‍സിസ് ചാലിശേരി പിന്താങ്ങി. നേരത്തെ മുന്നണി ധാരണപ്രകാരം ബീന മുരളി രാജിവെച്ചതോടെയാണു തെരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. ചിയ്യാരം സൗത്ത് ഡിവിഷനെ പ്രതിനിധീകരിക്കുന്ന കുട്ടിറാഫി കോണ്‍ഗ്രസ് വിമതനായാണ് കൗണ്‍സിലിലേക്ക് ആദ്യമെത്തിയത്.

പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ഈയിടെ ഇടതു ചേരിയിലെത്തി. കഴിഞ്ഞ മേയര്‍ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് ഒപ്പമായിരുന്നു. മേയര്‍ പദവി സി.പി.ഐയ്ക്കാണ്. ഇതോടെ സി.പി.എമ്മിന് മുന്‍ നിര പദവികള്‍ ഒന്നുമില്ലാത്ത അവസ്ഥയായി. കലക്ടര്‍ ടി.വി.അനുപമ തെരഞ്ഞെടുപ്പു വരണാധികാരിയായിരുന്നു.

English summary
kutti rafi thrissur corporation deputy mayor
topbanner

More News from this section

Subscribe by Email