Friday September 21st, 2018 - 3:35:pm
topbanner
Breaking News

കുട്ടനാട്ടിൽ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി

suvitha
കുട്ടനാട്ടിൽ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി

കുട്ടനാട്: കുട്ടനാട് നെടുമുടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കൊച്ചുകരിമ്പം വീട്ടില്‍ പ്രദീപ് കുമാറിന്റെ ഭാര്യ രാധികയെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. അമിച്ചകരി ബി ആര്‍ സിയില്‍ മകളെ ചിത്രരചന മത്സരത്തിന് കൊണ്ടുപോയ ശേഷം കുട്ടനാട് വികസന സമിതിയില്‍ കാര്‍ഷിക വായ്പ അടക്കാന്‍ രാധിക എത്തിയിരുന്നു.

തുടര്‍ന്ന് ബന്ധുവീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങിയതാണ് പിന്നീട് വിവരമില്ല. ആലപ്പുഴ മുല്ലക്കലിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമുടി പോലീസ് അന്വേഷണം ആരംഭിച്ചു.

Read more topics: missing, house wife, complaint,
English summary
Complaint missing housewife in Kuttanad
topbanner

More News from this section

Subscribe by Email