Thursday November 15th, 2018 - 10:16:am
topbanner

കുതിരവട്ടം മനസികാരോഗ്യ കേന്ദ്രം വികസനം: മൂന്ന് മാസത്തിനകം സമഗ്ര പദ്ധതി രൂപരേഖ തയ്യാറാക്കും

suvitha
കുതിരവട്ടം മനസികാരോഗ്യ കേന്ദ്രം വികസനം: മൂന്ന് മാസത്തിനകം സമഗ്ര പദ്ധതി രൂപരേഖ തയ്യാറാക്കും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ വികസനത്തിന്ന് മൂന്ന് മാസത്തിനകം സമഗ്ര പദ്ധതി രൂപരേഖ തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ട്രസ്റ്റിന്റെ ആദ്യ യോഗം തീരുമാനിച്ചു. ഇതിലേക്കായി ആർക്കിടെക്റ്റുമാരിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിക്കും.

ഇവയിൽ നിന്ന് മികച്ചത് വിദഗ്ധ സമിതി തിരഞ്ഞെടുക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് കിറ്റ് കോയെ ചുമതലപ്പെടുത്തും. ജില്ലാ പഞ്ചായത്ത് കാക്കൂരിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ട പുനരധിവാസ കേ ന്ദ്രവും പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി. 400 കോടി രൂപയുടെ വികസനപദ്ധതിയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. സർക്കാർ വിഹിതത്തോടൊപ്പം വിവിധ ഏജൻസികളുടെ ധനസഹായവും ഇതിനായി പ്രതീക്ഷിക്കുന്നു.

രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിൽ നവീകരിക്കുന്നതോടൊപ്പം ഈ മേഖലയിലെ പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും പദ്ധതിയിൽ ലക്ഷ്യമിടുന്നു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ.രാഘവൻ എം.പി,, എം.എൽ എ മാരായ ഡോ. എം.കെ. മുനീർ, എ. പ്രദീപ്കുമാർ, വി.കെ.സി. മമ്മത് കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടർ യു.വി.ജോസ്, ആശുപത്രി സൂപ്രണ്ട് ഡോ.എൻ. രാജേന്ദ്രൻ, ഡോ. സജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Kuthiravattam Mental Health Center Development: A comprehensive project plan will be prepared within 3 months
topbanner

More News from this section

Subscribe by Email