Friday September 21st, 2018 - 9:28:pm
topbanner

കുതിരാന്‍ തുരങ്കയാത്ര 30 വരെ നീട്ടി

NewsDesk
കുതിരാന്‍ തുരങ്കയാത്ര  30 വരെ നീട്ടി

തൃശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ അത്യാവശ്യ വാഹനങ്ങളുടെ പ്രവേശനം രണ്ട് ദിവസംകൂടി. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ ആദ്യ തുരങ്കത്തിലൂടെയുള്ള വാഹന ഗതാഗതം ഈ മാസം 30 വരെ നീട്ടി. പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്ന അത്യാവശ്യ വാഹനങ്ങള്‍ക്കായി ഈ മാസം 24 മുതലാണ് തുരങ്കത്തിനുള്ളിലൂടെ പ്രവേശനം ആരംഭിച്ചത്.

അഞ്ച് ദിവസത്തേക്കാണ് വാഹനങ്ങള്‍ കടത്തിവിടാന്‍ ധാരണ ആയതെങ്കിലും ഇപ്പോഴും ധാരാളം വാഹനങ്ങള്‍ പോകുന്നതിനാല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോകുന്ന വാഹനങ്ങള്‍ക്ക് പുറമെ ആംബുലന്‍സ്, പോലീസ്, അഗ്‌നിശമന സേന തുടങ്ങിയ വാഹനങ്ങളും ഇതിലൂടെ കടത്തിവിട്ടിരുന്നു. കുതിരാനില്‍ ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് മന്ത്രിമാരായ എ.സി. മൊയ്തീനും, വി.എസ്. സുനില്‍കുമാറും സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

English summary
kuthiran tunnel Travel up august 30th
topbanner

More News from this section

Subscribe by Email