Tuesday September 25th, 2018 - 2:43:pm
topbanner

കുറവിലങ്ങാട്: പുനരാരംഭിച്ച കെ.എസ്.ആര്‍.ടി.സി. ബസിന് ഉജ്ജ്വല സ്വീകരണം

NewsDesk
കുറവിലങ്ങാട്: പുനരാരംഭിച്ച കെ.എസ്.ആര്‍.ടി.സി. ബസിന് ഉജ്ജ്വല സ്വീകരണം

കുറവിലങ്ങാട് : വര്‍ഷങ്ങളായി സര്‍വ്വീസ് നടത്തിയിരുന്ന തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ബസ് പുനരാരംഭിച്ചപ്പോള്‍ പ്രദേശവാസികളില്‍ ആഹ്ലാദം തിരതല്ലി. ഈ തവണ സര്‍വ്വീസ് ആരംഭം രാവിലെ 5.20 ന് കൂത്താട്ടുകുളത്തുനിന്ന് വെളിയന്നൂര്‍, ഉഴവൂര്‍ വഴി - കുറിച്ചിത്താനം - കിടങ്ങൂര്‍-മണര്‍കാട്-പുതുപ്പള്ളി-തെങ്ങണവഴി-തിരുവനനതപുരത്തേയ്ക്കും തിരുവനന്തപുരത്തു നിന്ന് 11.45 ന് തിരിച്ച് കോട്ടയം-കുറവിലങ്ങാട്-കുര്യനാട്-ഉഴവൂര്‍ വഴി-തൃശൂര്‍ക്കും തൃശൂരില്‍ നിന്ന് അവസാനയാത്ര കൂത്താട്ടുകുളത്തും അവസാനിയ്ക്കുന്ന രീതിയിലാണ് പുതുതായി ബസ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഡോ. കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതിയായിരുന്നപ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എച്ച്.കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. കൂത്താട്ടുകുളം-ഉഴവൂര്‍ വഴി-തിരുവനന്തപുരത്തേയ്ക്ക് ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി.ബസ് സാമ്പത്തിക നഷ്ടം ഐരോപിച്ച് സര്‍ക്കാര്‍ നിര്‍ത്തലാക്കുകയായിരുന്നു, പത്ത് വര്‍ഷമായിട്ട് ഉഴവൂര്‍ നിവാസികളും, ബസ് പാസഞ്ചേഴ്‌സ് സംഘടനകളും നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ് പുനരാരംഭിക്കുവാന്‍ നിരവധി തവണ സര്‍ക്കാരില്‍ നിവേദനം നല്‍കിയിട്ടും ബസ് സര്‍വ്വീസ് ആരംഭിച്ചിരുന്നില്ല.kuravilangad ksrtc bus service started

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ നേതൃത്വത്തില്‍ ഉഴവൂരിലെ സര്‍വ്വകക്ഷിനേതാക്കള്‍ ഗതാഗതമന്ത്രി എ.കെ. ശശിധരനെ കണ്ട് നിവേദനം നല്‍കിയതിനാലാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസ് പുനരാരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ ബസ് ആരംഭിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്ന് പുതുതായി അനുവദിച്ച ബസ് തന്നെ സര്‍വ്വീസ് നടത്തുവാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

കൂത്താട്ടുകുളത്ത് പിറവം എം.എല്‍. എ. അനൂപ് ജേക്കബ് ബസിന് ഫ്‌ളാഗ് ഓഫ് ചെയ്തത് യാത്ര ആരംഭിച്ച കൂത്താട്ടുകുളം-ഉഴവൂര്‍ വഴി-തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി.ബസിന് ഉഴവൂരില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എല്‍.എബ്രാഹം, കേരളാ കോണ്‍ഗ്രസ്സ് എം കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് പി.എം.മാത്യു, സി.പി.എം. ഉഴവൂര്‍ ലോക്കല്‍ സെക്രട്ടറി ഷെറി മാത്യു, എന്‍.സി.പി. ഉഴവൂര്‍ മണ്ഡലം പ്രസി#ന്റ്, അനില്‍ ആറുകാക്കല്‍, സന്തോഷ് ആറുകാക്കല്‍, ജെയ്‌സണ്‍ കൊല്ലപ്പള്ളി, കെ.എസ്. സോമന്‍, എന്നിവരുടെ നേതൃത്വത്തില്‍ പൗരസംഘം സ്വീകരണം നല്‍കി. ഉഴവൂരില്‍ നിന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടേയും, ഉഴവൂര്‍ വിജയന്റേയും നേതൃത്വത്തിലുള്ള സ്വീകരണസംഘം ഇതേ ബസില്‍ കിടങ്ങൂര്‍ വരെ യാത്ര നടത്തിയാണ് പുനരാരംഭിച്ച ബസ് സര്‍വ്വീസിന്റെ മൂന്നാം തവണത്തെ യാത്ര ആഘോഷിച്ചത്.

Read more topics: kuravilangad, ksrtc, bus
English summary
kuravilangad thiruvananthapuram ksrtc bus service started
topbanner

More News from this section

Subscribe by Email