topbanner
Sunday December 17th, 2017 - 11:35:am
topbanner
topbanner

കുമരകത്തു നിന്നും കാണാതായ വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ക്കകം കോഴിക്കോട് നിന്നും പോലീസ് കണ്ടെത്തി

NewsDesk
കുമരകത്തു നിന്നും കാണാതായ വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ക്കകം കോഴിക്കോട് നിന്നും പോലീസ് കണ്ടെത്തി

കോട്ടയം: കുമരകത്തു നിന്നും കാണാതായ മൂന്നു വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ക്കകം കോഴിക്കോട് നിന്നും പോലീസ് കണ്ടെത്തി. കുമരകത്തെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥികളെയാണ് ഇന്നലെ കാണാതായത്.

സ്‌കൂള്‍ വീട്ടതിനു ശേഷം വിദ്യാര്‍ഥികള്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ രാത്രി എട്ടോടെ കുമരകം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുമരകം എസ്‌ഐ ജി.രജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കി.

അതോടൊപ്പം ജില്ലയിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ റെയില്‍വേ സ്‌റ്റേഷനുകളിലും കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളിലും വിജനമായപ്രദേശങ്ങളിലും പരിശോധന നടത്തി.

സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മൂന്നുവിദ്യാര്‍ഥികളെ കണ്ടെത്തുകയായിരുന്നു.

വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പുകവലിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ പിടികൂടിയിരുന്നു. രക്ഷിതാക്കളെ വിളിച്ചുകൊണ്ടു വരണമെന്നു അധ്യാപകര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ നാടുവിട്ടതെന്നാണ് കോഴിക്കോട് റെയില്‍വേ പോലീസിനോട് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി.

പല ട്രെയിനുകള്‍ കയറിയിറങ്ങിയാണ് കോഴിക്കോട് എത്തിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കുമരകം പോലീസ് അറിയിച്ചു.

Read more topics: kumarakam, missing, student,
English summary
kumarakam missing student found kozhikode railway station
topbanner topbanner

More News from this section

Subscribe by Email