Sunday September 23rd, 2018 - 7:47:pm
topbanner

കരിമീനിന്റെ ലഭ്യത വര്‍ദ്ധിച്ചു: കുമരകം കരിമീനിന് വിലതാഴുന്നു

NewsDesk
കരിമീനിന്റെ ലഭ്യത വര്‍ദ്ധിച്ചു: കുമരകം കരിമീനിന് വിലതാഴുന്നു

കോട്ടയം: മീന്‍ എന്നു കോട്ടാല്‍ എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടം കരിമീന്‍ ആണ്. അതും കുമരകം കരീമീനാണ് ഏറ്റവും പ്രശക്തി.അത് വിദേശികള്‍ക്കും പ്രവാസികള്‍ക്കും മാത്രം കൊക്കിലൊതുങ്ങുന്ന ഒന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു.

കുമരകം കരിമീന്‍ സാധാരണക്കാനും വാങ്ങാന്‍ കഴിയുന്ന തരത്തിലേയ്ക്ക് വില താന്നിരിക്കുന്നു.അതും പച്ചക്കറിയും മറ്റ് മീനുകളുടെയും വില റോക്കറ്റ് പോലെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍.ദിനം പ്രതി വില താഴുന്ന കാഴ്ചയാണ്. കരിമീനിന്റെ ലഭ്യത വര്‍ദ്ധിച്ചതാണ് കാരണം.

വെസ്റ്റ് ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ കരിമീനിനു കിലോയ്ക്ക് 10 രൂപയാണ് ഇന്നലെ കുറച്ചത്. കായലില്‍ നിന്നുള്ള കരിമീനിന്റെ ലഭ്യത കൂടിയതോടെയാണ് വില കുറച്ചത്. 250 ഗ്രാമിനു മുകളിലുള്ള എ പ്ലസ് കരിമീനിനു 390 രൂപയാണിപ്പോള്‍.

150 ഗ്രാം തൂക്കമുള്ള കരിമീനിനു 370 രൂപയും 100 ഗ്രാം തൂക്കമുള്ളവയ്ക്ക് 280 രൂപയുമാണ്. വേമ്പനാട്ടു കായലില്‍ രാത്രി വലയിട്ടു പിടിക്കുന്ന കരിമീനാണ് തൊഴിലാളികള്‍ സംഘത്തില്‍ നല്‍കുന്നത്. ദിവസം 150 കിലോ കരിമീന്‍ തൊഴിലാളികള്‍ നല്‍കുന്നുണ്ട്. കുമരകം റോഡ് വശത്തെ ചൂളപ്പടിയിലുള്ള സംഘം ഹെഡ് ഓഫിസിനു പുറമേ ചീപ്പുങ്കലിലും ചന്തക്കവലയ്ക്ക് പടിഞ്ഞാറുമുള്ള ശാഖകളിലും വില്‍പനയുണ്ട്.

അടുത്ത ഇയിടെ വരെ 100ഗ്രാം തൂക്കമുള്ള കരിമീനിന് തന്നെ 315-325 രൂപവരെ നല്കണമായിരുന്നു. അവിടുന്നാണ് വിലതാണ് 280ല്‍ എത്തിയിരിക്കുന്നത്. ലഭ്യത കൂടുന്നതിനാല്‍ ഇനിയും വില ഇടിയാന്‍ സാഹചര്യമുണ്ടെന്ന് സഹകരണ സംഘം ഭാരവാഹികള്‍ പറയുന്നു.

Read more topics: kumarakam, karimeen,
English summary
kumarakam karimeen price cut
topbanner

More News from this section

Subscribe by Email