Monday February 18th, 2019 - 4:17:am
topbanner

കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്നു മുതല്‍

rajani v
കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്നു മുതല്‍

ആലപ്പുഴ: മൂന്നു ഘട്ടങ്ങളായി കുടുംബശ്രീയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ അയല്‍ക്കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു മുതല്‍ പതിനാലു വരെയാണ് അയല്‍ക്കൂട്ടങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. അയല്‍കൂട്ടങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്ന അധ്യക്ഷകളാണ് അയല്‍ക്കൂട്ട തല തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്.

പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യദായക വോളന്റിയര്‍, വരുമാന ദായക വോളന്റിയര്‍, അടിസ്ഥാന സൗകര്യ വോളന്റിയര്‍ എന്നി സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കുന്ന ഭാരവാഹികളുടെ കാലാവധി മൂന്ന് വര്‍ഷമാണ്. അയല്‍കൂട്ടം തലം മുതല്‍ തെരഞ്ഞെടുപ്പില്‍ ബി.പി.എല്‍. പ്രാതിനിധ്യം ഉറപ്പ് വരുത്തും.

ജില്ലാതല ഇലക്ഷന്‍ റിട്ടേര്‍ണിംഗ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ മുരളീരന്‍ പിള്ളയെ നിയമിച്ചിട്ടുണ്ട്. നാല് കേന്ദ്രങ്ങളിലായി ജില്ലയിലെ ആര്‍.ഒ., എ.ആര്‍.ഒ., ആയല്‍ക്കൂട്ടങ്ങളിലെ അധ്യക്ഷകള്‍ എന്നിവര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ ആകെയുള്ള 19677 അയല്‍കൂട്ടങ്ങളില്‍ അഫ്ലിയേഷന്‍ പുതുക്കിയ 17030 അയല്‍ക്കൂട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ ഡി.എം.സി സുജ ഈപ്പന്‍, എ.ഡി.എം.സി. കെ.ബി.അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

 

Viral News

Read more topics: kudumbasree, unit, election
English summary
kudumbasree unit election
topbanner

More News from this section

Subscribe by Email