Friday April 26th, 2019 - 1:31:pm
topbanner
topbanner

ടൂറിസം മേഖലയിലെ നിറ സാന്നിധ്യമായി മാറി കുടുംബശ്രീയുടെ സ്‌നേഹതീരം ഹോംസ്റ്റേ

rajani v
ടൂറിസം മേഖലയിലെ നിറ സാന്നിധ്യമായി മാറി കുടുംബശ്രീയുടെ സ്‌നേഹതീരം ഹോംസ്റ്റേ

ആലപ്പുഴ: കായലോരത്ത് ഹോംസറ്റേയൊരുക്കി സഞ്ചാരികളേയും കാത്തിരിക്കുകയാണ് കുടുബശ്രീയുടെ തന്നെ സ്നേഹതീരം ഹോംസ്റ്റേ. കുടുംബശ്രീ അംഗങ്ങളായ കേരളാമ്മ, വീണാദേവി, ജിസി, സുനിത, സുരജ, ചിത്രലേഖ, സീമ എന്നിവരുടേതാണ് സ്‌നേഹതീരം ഹോംസ്റ്റേ. ആറാട്ടുപ്പുഴ പെരുമ്പള്ളി കൊച്ചിയുടെ ജെട്ടിക്ക് സമീപമാണ് സ്നേഹതീരം കുടുംബശ്രീ യൂണിറ്റിന്റെ ഹോമസ്റ്റേ.

എല്ലാ സൗകര്യങ്ങളോടും കൂടിയ ഹോംസ്റ്റേയില്‍ ഭക്ഷണം ഉള്‍പ്പെടെ ഒരു ദിവസത്തേക്ക് 3500രൂപയാണ് വാടക. അധികമുള്ള വ്യക്തിക്ക് 500രൂപ വീതവും കുട്ടികള്‍ക്ക് 250രൂപയും നല്‍കണം. നാലു ദിവസത്തെ പാക്കേജായാണ് ഇവര്‍ നല്‍കുന്നത്. തികച്ചും ജൈവ വളം മാത്രമുപയോഗിച്ച് കൃഷി ചെയതെടുത്ത പച്ചക്കറികളാണിവരുടെ ഹോംസ്റ്റേയില്‍ ഉപയോഗിക്കുന്നത്. കൂടാതെ തനി നാടന്‍ വിഭവങ്ങളായ ഇലയപ്പവും കരിമീനു, കൊഞ്ചും ഉള്‍പ്പെടെയുള്ള ഭക്ഷമാണ് ഇവര്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇവിടുത്തേക്കാവശ്യമുള്ള മത്സ്യങ്ങളെ ലഭ്യമാക്കാനായി ഫിഷ് ഫാമുകളും ഇവര്‍ നടത്തി വരുന്നു. ഇവര്‍ നല്‍കുന്ന നാടന്‍ ഭക്ഷണത്തിനു തന്നെയാണ് ആവശ്യക്കാര്‍ ഏറെയെന്നും ഇവര്‍ പറയുന്നു. നാലു ദിവസത്തെ പാക്കേജായി ഇവിടെ ഒരുക്കുന്ന താമസ സൗകര്യത്തില്‍ വില്ലേജ് വാക്ക്, സെല്‍ഫ് ബോട്ട് റൈഡിംഗ്, നാടന്‍ നൃത്ത-കലാ പരിപാടികള്‍, ആയുര്‍വ്വേദ വൈദ്യനുമായി കൂടിക്കാഴ്ച, കയര്‍മേക്കിംഗ്, മണ്ണാറശാല സെന്റര്‍, മ്യൂസിയം, കൃഷ്ണപുരം കൊട്ടാരം, വില്ലേജ്- കമ്മ്യൂണിറ്റി ടൂറിസം, സണ്‍സെറ്റ് കാണാനുള്ള സൈകര്യം, കടലില്‍ സണ്‍ബാത്ത് നടത്താനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ആഭ്യന്തര വിദേശി സഞ്ചാരികള്‍ക്കുള്ള ഗൈഡുകളായി പ്രവര്‍ത്തിക്കുന്നതും കുടംുബശ്രീ അംഗങ്ങളായ ഇവര്‍ തന്നെ. ആറാട്ടുപുഴയുടെ തീരങ്ങള്‍ സുനാമിയില്‍ മുങ്ങിയപ്പോള്‍ ഇവര്‍ക്ക് ആശ്വാസമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഒരു പദ്ധതി ആരംഭിച്ചത്. സുനാമി ദുരീതാശ്വാസവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിന്റെ സഹകരണത്തോടെ നടത്തി വന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പുനര്‍ജനി പ്രവര്‍ത്തകര്‍ മുന്നോട്ടു വെച്ച കായലോര റിസോര്‍ട്ട് എന്ന ആശയം കുടുംബശ്രീയുടെ സ്നേഹതരം യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു.

പെരുമ്പള്ളിയിലെ കായലോരത്തായി പാട്ടത്തിനെടുത്ത സ്ഥലത്തു ഇവരുടെ ഹോംസറ്റേയുടെ നിര്‍മ്മാണം ആരംഭിച്ചു. പുനര്‍ജ്ജനിയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപയുടെ ധനസഹായവും അഞ്ചു ലക്ഷം രൂപയുടെ വായ്പയും എടുത്താണിവരുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

2014ലെ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണിവരുടെ പ്രവര്‍ത്തനം ആരംഭിച്ചത്. കായംകുളം കായലിന് സമീപമുള്ള ഭവതരണി കായലിന്റെ തീരത്താണ് കുടുംബശ്രീയുടെ സ്നേഹതീരം യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നത്. മുളകൊണ്ട് മനോഹരമാക്കിയ അകത്തളത്തില്‍ വഞ്ചിവീടുകളെ വെല്ലുന്ന കായല്‍ മനോഹാരിതയാണനുഭവപ്പെടുക. തിക്കച്ചും പ്രകൃത്തിക്കിണങ്ങുന്ന തരത്തിലാണിതിന്റെ നിര്‍മ്മാണവും പ്രവര്‍ത്തങ്ങളും.

പ്ലാസറ്റിക്ക്, സിഗറട്ട്, മദ്യം എന്നിവ തികച്ചും ഹോംസ്റ്റേക്കുള്ളില്‍ അനുവദിനീയമല്ല. ഇവിടുത്തെ താമസക്കാരില്‍ അധികവും വിദേശികളാണ്. ആരംഭത്തില്‍ ഭാഷയൊരു പ്രശ്നമായിരുന്നെങ്കിലും ഇപ്പോള്‍ ഇവര്‍ ഇംഗ്ലീഷ് പഠിച്ചു കഴിഞ്ഞു. ഇവര്‍ക്കൊപ്പം അടുക്കളില്‍ കയറി നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദേശി സഞ്ചാരികള്‍ക്ക് താല്‍പര്യമുണ്ടെന്നും ഇവര്‍ പറയുന്നു.

കുടുംബശ്രീയുടെ സ്നേഹതീരം കഫെയില്‍ ഒരു വര്‍ഷം ലഭിക്കുന്ന ലാഭവിഹിതത്തിന്റെ 20ശതമാനം തുക ഇവര്‍ വിനിയോഗിക്കുന്നത് നാട്ടിലെ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. എല്ലാ വര്‍ഷത്തിലേയും പരിസ്ഥിതി ദിനത്തിലാണ് ഈ തുക ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവരുടെ തന്നെ നേതൃത്വത്തിലുള്ള ഔഷധ കൃഷിയും സഞ്ചാരികളില്‍ കൗതുകം ഉണര്‍ത്തുന്നു.

രാമച്ചം, കുറുന്തോട്ടി, കറ്റാര്‍വാഴ എന്നിങ്ങനെ വിവിധ ഇനം ഔഷധ ചെടികളാണിവര്‍ പരിപാലിച്ചു പോരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന കബനി ടൂറിസം ഇവിടെയെത്തുന്ന സഞ്ചാരികളെ കുടുംബശ്രീയുടെ സ്നേഹതീരം ഹോംസ്റ്റേയില്‍ എത്തിക്കുന്നതിനു വേണ്ട സഹായങ്ങള്‍ നല്‍കി വരുന്നു. കൂടാതെ ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്നും ഇവര്‍ക്കു വേണ്ട ട്രെയിനിംങും മറ്റു സബ്‌സിഡി ഉള്‍പ്പെടെയുള്ള വായ്പാ ധനസഹായും നല്‍കിയിട്ടുണ്ട്.

 
 

 

 

Read more topics: kudumbasree, snehatheeram, homestay
English summary
kudumbasree snehatheeram homestay
topbanner

More News from this section

Subscribe by Email