Tuesday October 23rd, 2018 - 10:58:am
topbanner
Breaking News

കാരുണ്യ സ്പർശവുമായി കുടുംബശ്രീ മിഷൻ

Neethu
കാരുണ്യ സ്പർശവുമായി കുടുംബശ്രീ മിഷൻ

അമ്പലവയൽ: പൂപ്പൊലിയിൽ കാരുണ്യ സ്പർശംകൊണ്ട് ആശ്വാസമാവുകയാണ് കുടുംബശ്രീ മിഷൻ. വയനാട്ടിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകളുടേയും ഉൽപന്നങ്ങളും, കൽപ്പറ്റയിലുളള സ്നേഹ സദസ്സിലെ കുട്ടികൾ വരച്ച ചിത്രങ്ങളും, മെഴുകുതിരി ഉൽപന്നങ്ങളും കുടുംബശ്രീ നേതൃത്വത്തിലുളള പ്രദർശന സ്റ്റാളുകളിൽ വില്പനക്കുണ്ട്.

സംരഭകരുടെ കഴിവുകൾ പ്രോൽസാഹിപ്പിക്കുകയും സ്വാശ്രയത്വം ഉറപ്പുവരുത്തകയുമാണ് ലക്ഷ്യം. നാലാം വർഷമാണ് തുടർച്ചയായി കുടുബശ്രീ പ്രവർത്തകർ വിപണന ശാലയുമായി എത്തുന്നത്. അച്ചാർ, മുളകുപൊടി, ചമ്മന്തിപ്പൊടി, ബ്രഹ്മി ലേഹ്യം, മുളയരി, ച്യവനപ്രാശ്യം, മുറിവെണ്ണ, വേദന സംഹാരി, പുൽതൈലം തുടങ്ങിയ ആയുർവ്വേദ മരുന്നുകളും വിപണന ശാലയിലുണ്ട്.

കേരളത്തിനു പുറമെ ഒറീസ, ഡെൽഹി, ഹൈദരാബാദ്, ബോംബെ തുടങ്ങിയിടങ്ങളിലും കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനവുമായി ഇവർ എത്താറുണ്ട്. കുടുബശ്രീ ഉൽപന്നങ്ങൾക്ക് വിപണന മേളകളിൽ നല്ല ആവശ്യക്കാരുണ്ട്. വീട്ടിലിരുന്ന് സ്ത്രീകൾ വരുമാനം നേടി സാമ്പത്തി സ്വാശ്രയത്വം നേടി കൊടുക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം എന്ന് കുടുംബശ്രീ പ്രവർത്തകയായ മഹിജ പറഞ്ഞു.

English summary
kudumbasree mission karunya
topbanner

More News from this section

Subscribe by Email