Saturday February 23rd, 2019 - 2:43:am
topbanner

കുടുംബശ്രീക്കാര്‍ ഇനി കോഴിയേയും വളര്‍ത്തും

rajani v
കുടുംബശ്രീക്കാര്‍ ഇനി കോഴിയേയും വളര്‍ത്തും

ആലപ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൊഴി വളര്‍ത്തലിനുള്ള പരിശീലനം നല്‍കി. കേരള ചിക്കന്‍ എന്നാണു ഈ സംരംഭത്തിനു പേരു നല്‍കിയിട്ടുള്ളത്. മഹിളാ കിസാന്‍ സ്വശാക്തീകണ്‍ പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോഴിവളര്‍ത്തല്‍ ആരംഭിക്കുന്നത്. കുടുംബശ്രീയില്‍ അംഗത്വമുള്ള വനിതകള്‍ക്കാണ് കോഴിവളര്‍ത്തലിനുള്ള അവസരം.

1000കോഴികളെയാണ് വളര്‍ത്തേണ്ടത്. നാലു പേരടങ്ങുന്ന ഗ്രൂപ്പായോ വ്യക്തിഗത സംരംഭമായോ കോഴി വളര്‍ത്തല്‍ ആരംഭിക്കാം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലന പരിപാടിയില്‍ ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നായി 120ഓളം വനിതകള്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ എ.ഡി.എം.സി. എന്‍.വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വെറ്റിനറി സര്‍ജന്‍ ഡോ.ഹരികുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് ജോയിന്റ് ഡെവലപ്പ്മെന്റ് ഓഫീസര്‍ ഷാജിമോന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ പ്രോഗ്രാം മാനേജര്‍ അശ്വതി മോഹന്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ അലന്‍ ജോര്‍ജ്, ഷിതിന്‍ ബാബു, ആര്യാ സുരേഷ്, സരിത, ഷാലിനി, സുരമ്യ എന്നിവര്‍ പ്രസംഗിച്ചു.

 

Viral News

Read more topics: kudumbasree, kozhivalarthal
English summary
kudumbasree kozhivalarthal
topbanner

More News from this section

Subscribe by Email