Wednesday November 14th, 2018 - 6:05:am
topbanner

ആടുഗ്രാമം പദ്ധതിയിലൂടെ മികച്ച വരുമാനവുമായി ആലപ്പുഴയിലെ കുടുംബശ്രീകള്‍

Mithun muyyam
ആടുഗ്രാമം പദ്ധതിയിലൂടെ മികച്ച വരുമാനവുമായി ആലപ്പുഴയിലെ കുടുംബശ്രീകള്‍

ആലപ്പുഴ: കുടുംബശ്രീ മിഷനു കീഴിലുള്ള മഹിളാ കിസാന്‍ സ്വശാക്തീകരണ്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിൽ നടപ്പിലാക്കിയ ആടുഗ്രാമം പദ്ധതിയിലൂടെ മികച്ച വരുമാനം കണ്ടെത്തിയിരിക്കുകയാണ് വിവിധ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങള്‍. കാര്‍ത്തികപ്പള്ളി വിനായക ആടുഗ്രാമം യൂണിറ്റിലെ അംഗങ്ങള്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി ആടു വളര്‍ത്തല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.

2012ല്‍ ഇവര്‍ക്കു കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആടു വളര്‍ത്തുന്നതിനായി അഞ്ചു ദിവസത്തെ പരിശീലനം ലഭ്യമാക്കിയിരുന്നു. അജിത സതീശന്‍, സുധയമ്മ ബാബു, രാജേശ്വരി ശാന്തപ്പന്‍, സുമംഗല മദനന്‍, കുസുമം എന്നിവരടങ്ങുന്നതാണ് വിനായക ആടുഗ്രാമം യൂണിറ്റ്. ആടു വളര്‍ത്തലിന്റെ പ്രാരംഭ ഘട്ടത്തില്‍ ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്നും ഓരോരുത്തര്‍ക്കും രണ്ടു ആടുകളെ വീതം ലഭ്യമാക്കിയിരുന്നു. കൂടാതെ വ്യക്തിഗതമായി 50,000രൂപയുടെ സബ്‌സിഡി ലോണും ഇവര്‍ക്കു ലഭ്യമാക്കിയിരുന്നു.

ഇന്ന് ഇവരുടെ നേതൃത്വത്തിലുള്ള ഈ പദ്ധതി ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇവരുടെ ഗ്രൂപ്പില്‍ 50ഓളം ആടുകളാണ് നിലവില്‍ ഉള്ളത്. കൂടാതെ ഇവര്‍ വ്യക്തിഗതമായി തന്നെ ഒരു ലക്ഷം രൂപയോടടുത്ത് ആടുകളെ വില്‍പന നടത്തുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുതല്‍ കരുത്ത് പകരാനായി ഇവരുടെ ആയല്‍ക്കൂട്ടങ്ങള്‍ക്കാവശ്യമായി റിവോള്‍വിംഗ് ഫണ്ട്(ആര്‍.എഫ്.), മാറ്റ്ചിംഗ് ഗ്രാന്റ്, ത്രിഫ്റ്റ് ലോണ്‍ എന്നിവയും ലഭ്യമാക്കിയതായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ പറഞ്ഞു.

Read more topics: alappuzha, aadugramam, kudumbasree,
English summary
kudumbasree best income through the of Aadugramam
topbanner

More News from this section

Subscribe by Email