Friday November 16th, 2018 - 5:17:pm
topbanner

തളിപ്പറമ്പ് മഴൂരില്‍ നിന്ന് മംഗലാപുരത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

NewsDesk
തളിപ്പറമ്പ് മഴൂരില്‍ നിന്ന് മംഗലാപുരത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

തളിപ്പറമ്പ്: പൂമംഗലം മഴൂരില്‍ നിന്നും മംഗലാപുരത്തേക്ക് കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് സര്‍വീസ് ആരംഭിച്ചു. മഴൂരില്‍ നിന്നും രാവിലെ 6.40 ന് പുറപ്പെടുന്ന ബസ് 11.15 ന് മംഗലാപുരത്തെത്തും. രാത്രി 8.40 ന് തളിപ്പറമ്പില്‍ നിന്നും മഴൂരിലേക്ക് പോകും.

വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുന്ന സര്‍വീസാണിത്. ഒരു മാസം മുമ്പ് അനുവദിച്ച ബസ് ജീവനക്കാര്‍ക്ക് മഴൂരില്‍ താമസ സൗകര്യം ഇല്ലാത്തതിനാല്‍ പറശിനിക്കടവില്‍ ഹാള്‍ട്ട് ചെയ്താണ് മംഗലാപുരത്തേക്ക് പോയിരുന്നത്.

ഇപ്പോള്‍ നാട്ടുകാര്‍ മുന്‍കൈയെടുത്താണ് ജീവനക്കാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി ബസ് മഴൂരില്‍ നിന്ന് തന്നെ ആരംഭിക്കാന്‍ അവസരമൊരുക്കിയത്. ബസിന്റെ ആദ്യസര്‍വീസിന് ഇന്നലെ രാവിലെ ദേശമിത്രം മഴൂരിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Read more topics: taliparamba, ksrtc, poomangalam.
English summary
ksrtc taliparamba poomangalam mazhur Mangalore bus service
topbanner

More News from this section

Subscribe by Email