Saturday October 20th, 2018 - 3:34:am
topbanner
Breaking News

ലോക പരിസ്ഥിതി ദിനാചരണം ജൂണ് 5 മുതൽ 9 വരെ

Aswani
ലോക പരിസ്ഥിതി ദിനാചരണം ജൂണ് 5 മുതൽ 9 വരെ

കോഴിക്കോട്: കേന്ദ്ര-കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം ,വിദ്യാഭ്യാസവകുപ്പ് ,ജില്ലാഭരണകൂടം തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നടക്കുന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ ജൂൺ 5 മുതൽ 9 വരെ നടക്കും. 'പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തുക' എന്ന മുദ്രാവാക്യവുമായി ആചരിക്കുന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ ആതിഥ്യമരുളുന്നതിനാൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രകൃതി സംരക്ഷണസമിതി, സേവ്, എൻ ജി സി, ജൈവ കർഷക സമിതി, നദീസംരക്ഷണ സമിതി, ഗ്രീൻ ഹോപ് സൊസൈറ്റി തുടങ്ങിയ പരിസ്ഥിതി സംഘടനകൾക്ക് പുറമേ സന്നദ്ധസംഘടനകളും ബഹുജനങ്ങളും പങ്കാളികളാവും. കടലിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള ദൗത്യത്തിനാണ് ഊന്നൽ നൽകുന്നത്. കേരളത്തിൽ കോഴിക്കോട്, വർക്കല കടൽതീരങ്ങൾ ശുചീകരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചിന് 7.30ന് ആരംഭിക്കുന്ന കോഴിക്കോട് കടൽത്തീര ശുചീകരണം ജില്ലാ കലക്റ്റർ യു.വി.ജോസ് ഉദ്ഘാടനം ചെയ്യും. ശേഖരിക്കുന്ന മാലിന്യങ്ങൾ നിറവ് വേങ്ങേരി സംസ്കരിക്കും. പരിസ്ഥിതി ഗാനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ശുചീകരണം പ്രതിജ്ഞയോടെ സമാപിക്കും.

സന്നദ്ധ പ്രവർത്തകർക്ക് ടീഷർട്ട്, തൊപ്പി , കയ്യുറ, മുഖാവരണം എന്നിവ നൽകും. 6, 7 തീയതികളിൽ വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി, ചിത്രരചനാമത്സരങ്ങൾ, ഹ്രസ്വ ചലച്ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിക്കും. എട്ടിന് കോഴിക്കോടിന്റെ അനുബന്ധ കടൽത്തീരങ്ങൾ ശുചിയാക്കും. ഒമ്പതിന് രാവിലെ 10 മണിക്ക് പരിസ്ഥിതി ബോധവൽക്കരണ റാലി ബി.ഇ.എം ഹൈസ്കൂളിൽ നിന്ന് ആരംഭിക്കും. 10.30 ന് ടൗൺ ഹാളിൽ ചേരുന്ന പരിസ്ഥിതി സമ്മേളനത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകും.

പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ച് ക്ലാസുകൾ എടുക്കും. ഇതിനായി പ്രമുഖരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന സ്കൂളുകളിൽ ഈ സംഘം ചെന്ന് പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ചുള്ള ക്ലാസുകൾ എടുക്കും. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഔഷധസസ്യങ്ങൾ വെച്ച് പിടിപ്പിക്കും. കടലിനടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടെടുത്ത് സംസ്കരിക്കുന്നതിനുള്ള സാധ്യതകൾ ആരായും. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ കലക്ടർ യു.വി.ജോസ് അധ്യക്ഷം വഹിച്ചു. ഡോ.വി.പി.ദിനേശൻ, എം.എ.ജോൺസൺ, ടി.വി.രാജൻ, വടയക്കണ്ടി നാരായണൻ, ഡോ.എം.സി.സിബി, എ.ശ്രീവത്സൻ, മണലിൽ മോഹനൻ, ടി.കെ.ഉഷാറാണി, ഇ.എം.രാജൻ, സുബീഷ് ഇല്ലത്ത്, പി.രമേശ് ബാബു, സി.പി.കോയ സംസാരിച്ചു.

English summary
world environment day celebration is on june 5 to 9
topbanner

More News from this section

Subscribe by Email