Sunday September 23rd, 2018 - 11:44:pm
topbanner

ഇരുളടഞ്ഞ സരോജിനി പുഷ്ക്കരൻ ദമ്പതികളുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തുന്നു; തകർന്ന് വീഴാറായ കൂരയിൽ ജീവിതം തള്ളി നീക്കിയ കോഴിക്കോട് വടകര സ്വദേശികളായ ദമ്പതികൾക്ക് സുമനസ്സുകളുടെ സഹായത്താൽ പുതിയ വീടൊരുങ്ങുന്നു

Aswani
ഇരുളടഞ്ഞ സരോജിനി പുഷ്ക്കരൻ ദമ്പതികളുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തുന്നു; തകർന്ന് വീഴാറായ കൂരയിൽ ജീവിതം തള്ളി നീക്കിയ കോഴിക്കോട് വടകര സ്വദേശികളായ ദമ്പതികൾക്ക് സുമനസ്സുകളുടെ സഹായത്താൽ പുതിയ വീടൊരുങ്ങുന്നു

കോഴിക്കോട്:  തകർന്നു വീഴാറായ കൂരയിൽ ജീവിതം തള്ളി നീക്കിയ കോഴിക്കോട് വടകര സ്വദേശികളായ സരോജിനിക്കും പുഷ്കരനും ഇനി ആശ്വസിക്കാം. നാട്ടുകാരുടെയും മറ്റുള്ള സാമൂഹ്യ പ്രവർത്തകരുടെയും നല്ല മനസ്സു കൊണ്ട് ഇരുവർക്കും വീടൊരുങ്ങുന്നു. ഈ ദമ്പതികൾക്ക് വേണ്ടി നിർമിക്കുന്ന പുതിയ വീടിന്റെ കുറ്റിയിടൽ കർമം ഹെൽത്ത് ഇൻസ്‌പെക്ടർ ശിവദാസൻ, മൻസൂർ ഇടവത്ത്,പാലിയേറ്റിവ് സിസ്റ്റർ പ്രമുഷ, സുരേഷ് ശക്തി,രമേശ്, എ പി സുധീഷ്, ബൈജിഷ് മരുന്നോളി, സുമേഷ്, സന്തോഷ്, രതീഷ്, മറ്റു നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നിർവഹിച്ചു.

25 രൂപ മാത്രം ദിവസ വരുമാനമുള്ള 50 വയസ്സ് പിന്നിട്ട ഈ ദമ്പതികൾ കടമേരി പരദേവത ക്ഷേത്രത്തിനടുത്തുള്ള വീഴാറായ കളരിയുള്ളതിൽ വീട്ടിൽ എങ്ങനെ താമസിക്കുന്നുവെന്നത് നാട്ടുകാർക്ക് പോലും അത്ഭുതകരമാണ്. വീടുകളിലെ പശുക്കൾക്ക് പുല്ല് അരിഞ്ഞു കൊടുക്കുന്ന ജോലിയാണ് പുഷ്കരന്. എങ്ങനെ ജോലി ചെയ്താലും 25 രൂപയിൽ കൂടുതൽ കിട്ടില്ല. തേങ്ങയിടുന്ന സ്ഥലത്തും മറ്റും സഹായത്തിനു പോയി അരിയും പച്ചക്കറിയും മറ്റും കിട്ടുന്ന ദിവസം മാത്രമാണ് നല്ല ഭക്ഷണം. അല്ലാത്തപ്പോൾ ഭക്ഷണം പേരിനു മാത്രം.

തലശ്ശരി സ്വദേശിയായ പുഷ്ക്കരൻ നാല് വര്ഷം മുൻപാണ് സരോജിനിയുടെ കുടുംബ വകയായി കിട്ടിയ നാലര സെന്ററിൽ വീടുണ്ടാക്കിയത്. രണ്ട പേർക്കും ബന്ധുക്കൾ ഉണ്ടെങ്കിലും ഇവരെ അന്വേഷിച്ചു ആരും എത്താറില്ല. ഇവർക്ക് വേണ്ടി ഗ്രാമീണ ബാങ്ക് ആയഞ്ചേരി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 40115101040801
പേര്: പുഷ്ക്കരൻ സരോജിനി വീട്
ബാങ്കിന്റെ പേര് : കേരളം ഗ്രാമീണ ബാങ്ക് ആയഞ്ചേരി
ബ്രാഞ്ച്: ആയഞ്ചേരി
ഐ എഫ് എസ് സി കോഡ്: KLGB0040115

Read more topics: kozhikode, vadakara, old age, couples
English summary
making new home for old age couples sarojini and pushkaran in kozhikode vadakara natives
topbanner

More News from this section

Subscribe by Email