Saturday November 17th, 2018 - 10:52:pm
topbanner

കോഴിക്കോട് താമരശ്ശേരി ചുരത്തിലേക്കുള്ള മഴയാത്ര പ്രകൃതി പഠനയാത്ര ഓഗസ്റ്റ് നാലിന്

Aswani
കോഴിക്കോട് താമരശ്ശേരി ചുരത്തിലേക്കുള്ള  മഴയാത്ര പ്രകൃതി പഠനയാത്ര ഓഗസ്റ്റ് നാലിന്

കോഴിക്കോട് : സർക്കാർ ഏജൻസികളുടെ സഹായത്തോടെ വിവിധ പരിസ്ഥിതി സംഘടനകളുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ചുരത്തിൽ നടത്താറുള്ള പ്രകൃതി പഠനയാത്ര ഇത്തവണ ഓഗസ്റ്റ് നാലിന് നടക്കും. നിപ്പാ ഭീതി, ചുരത്തിലെ മണ്ണിടിച്ചിൽ, കനത്ത കാലവർഷം ഇവയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ ഒഴിവാക്കി പ്രതീകാത്മകമായിട്ടായിരിക്കും ഈ വർഷത്തെ യാത്ര. പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ തുടങ്ങിയ ആയിരത്തോളം പേർ അണിനിരക്കുന്ന യാത്രയാണ് ഇത്തവണ നടത്തുക.

എന്നാൽ സ്വമേധയാ യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ വിലക്കില്ല. 9 മണിക്ക് ലക്കിടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര അടിവാരത്ത് സമാപിക്കും. തുടർന്ന് അടിവാരത്ത് നടക്കുന്ന സമാപന പരിപാടിയിൽ കഴിഞ്ഞവർഷത്തെ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഇതിനായി ഈ ചടങ്ങിൽ വിദ്യാർഥികൾ എത്തിച്ചേരണം. ഇത് പതിമൂന്നാം വർഷമാണ് യാത്ര നടത്തുന്നത്. ആദ്യ വർഷം ആയിരത്തിൽ താഴെ അംഗങ്ങൾ ഉണ്ടായിരുന്ന യാത്ര, പന്ത്രണ്ടാം വർഷത്തിൽ പതിനായിരത്തിലേറെ അംഗങ്ങളുമായാണ് നടത്തിയത്.

കോഴിക്കോട് അളകാപുരിയിൽ ചേർന്ന് മഴയാത്ര ആലോചനായോഗത്തിൽ പ്രൊഫ. ശോഭീന്ദ്രൻ അധ്യക്ഷം വഹിച്ചു. എൻ. ജി.സി. ജില്ലാ കോ-ഓർഡിനേറ്റർ എം.എ. ജോൺസൺ, സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, സി.പി കോയ, ടി.വി രാജൻ, വി.കെ. രാജൻ നായർ, പി രമേഷ് ബാബു, കെ.പി.യു. അലി, സി കെ രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. പ്രൊഫസർ ശോഭീന്ദ്രൻ ചീഫ് കോ-ഓർഡിനേറ്ററായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

English summary
mazhayathra natury study programme in kozhikode thamarassery is on august four
topbanner

More News from this section

Subscribe by Email