Friday September 21st, 2018 - 4:34:am
topbanner
Breaking News

ഭിന്നശേഷിക്കാർക്ക് 'സേവ് നിരാമയാ ഹെൽപ്' പദ്ധതി; ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസോഡർ തുടങ്ങിയ വൈകല്യവുമുള്ളവർക്ക് ആനുകൂല്യം ലഭ്യമാവും

Aswani
ഭിന്നശേഷിക്കാർക്ക് 'സേവ് നിരാമയാ ഹെൽപ്' പദ്ധതി; ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസോഡർ തുടങ്ങിയ വൈകല്യവുമുള്ളവർക്ക് ആനുകൂല്യം ലഭ്യമാവും

കോഴിക്കോട്:    ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ പദ്ധതിയായ സേവ് (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയേൺമെൻറ്), ''സേവ് നിരാമയാ ഹെൽപ്'' പദ്ധതി ആവിഷ്കരിക്കുകയാണ്. ഇത് സേവിന്റെ ഒരു തനത് പദ്ധതിയല്ല. കേന്ദ്ര-കേരള സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന നിരാമയ ഇൻഷുറൻസ് പദ്ധതി ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സഹായ പദ്ധതിയാണ്.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസോഡർ എന്നീ വൈകല്യങ്ങൾ ഉള്ളവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. വർഷത്തിൽ ഒരു ലക്ഷം രൂപ വരെ ചികിത്സാച്ചെലവ് ലഭിക്കും. ഓ.പി ചികിത്സാച്ചെലവും ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയിൽ എ.പി.എൽ, ബി.പി.എൽ വിഭാഗങ്ങൾക്കുള്ള ഇൻഷൂറൻസ് പ്രീമിയം തുക കേരള സർക്കാർ വഹിക്കുകയാണ്. ഫലത്തിൽ ഗുണഭോക്താക്കൾക്ക് സൗജന്യമായി ആനുകൂല്യങ്ങൾ ലഭിക്കും. ജില്ലയിലെ വിദ്യാലയങ്ങളിൽ ഇത്തരം വൈകല്യങ്ങൾ ഉള്ള മുഴുവൻ കുട്ടികളെയും ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

ബഡ്സ് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും നടത്തും. സേവിന്റെ www.savevatakara.weebly.com എന്ന വെബ്സൈറ്റിലെ information എന്ന പേജിൽ നിന്നും ഫോറം ഡൗൺലോഡ് ചെയ്തു, ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പിയും ഫോട്ടോയും സഹിതം എസ്.എൻ.എ.സി, മനോവികാസ്, പല്ലിശ്ശേരിക്കൽ: പി.ഒ, ശാസ്താംകോട്ട, കൊല്ലം. 690521എന്ന വിലാസത്തിലേക്ക് ജൂലൈ 31 നകം എത്തുന്ന രീതിയിൽ അയച്ചു കൊടുക്കണം. ഇൻഷൂറൻസ് കാർഡ് ഗുണഭോക്താക്കൾക്ക് തപാലിൽ ലഭിക്കും. വർഷംതോറും കാർഡ് പുതുക്കണം.ഇതിനുള്ള പ്രീമിയവും സർക്കാർ വഹിക്കും. വിദ്യാർത്ഥികൾ അല്ലാത്തവർക്കും സേവിന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 26 ചൊവ്വാഴ്ച രണ്ട് മണിക്ക് കോഴിക്കോട് സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂളിൽ കവി പി. കെ. ഗോപി നിർവഹിക്കും. സ്കൂളിന്റെയും ബഡ്സ് സ്കൂളിന്റെയും പ്രതിനിധികൾ അന്ന് അവിടെ എത്തിച്ചേർന്നാൽ ആവശ്യമായ ഫോറങ്ങൾ വിതരണം ചെയ്യുന്നതാണ്. സംശയങ്ങൾക്ക് ഫോൺ 9447262801.

 

English summary
'Save niramaya Help' Scheme for disability Persons;Those with autism, cerebral palsy, mental retardation, multiple disorder and other disabilities will get benefit
topbanner

More News from this section

Subscribe by Email