Thursday September 20th, 2018 - 10:51:am
topbanner
Breaking News

കോഴിക്കോട് സി.എച്ച് വിചാര്‍വേദി റംസാന്‍ സ്‌നേഹസംഗമം നടത്തി

Aswani
കോഴിക്കോട് സി.എച്ച് വിചാര്‍വേദി റംസാന്‍ സ്‌നേഹസംഗമം നടത്തി

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും സാഹിത്യകാരന്‍ യു.എ ഖാദര്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ ഗ്രാമങ്ങളിലെല്ലാം വസൂരിയും കോളറയും പടര്‍ന്ന്പിടിച്ചപ്പോള്‍ ഇതേകുറിച്ച് അജ്ഞരായിരുന്ന ജനതയെ ബോധവത്കരിക്കാന്‍ സി.എച്ച് മുഹമ്മദ് കോയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തില്‍ ഓര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എച്ച് വിചാര്‍വേദിയുടെ റംസാന്‍ സ്‌നേഹസംഗമവും തൊഴില്‍ഉപകരണവിതരണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാര്‍വേദി പ്രസിഡന്റ് സഫ അലവി അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍വരദൂര്‍ മുഖ്യാതിഥിയായി. ഇ.വി ഉസ്മാന്‍കോയ, അഡ്വ.പി.എം സുരേഷ്ബാബു, ഡോ.കെ മൊയ്തു, സൗദ ഹസന്‍, പി.ഇസ്മായില്‍, എം.വി കുഞ്ഞാമു സംസാരിച്ചു.

Read more topics: kozhikode, ramazan meet,u a gadher,
English summary
conducted Ramzan love meet
topbanner

More News from this section

Subscribe by Email