Sunday August 19th, 2018 - 11:35:pm
topbanner

കോഴിക്കോട് ജില്ലയിൽ 'നല്ല വെള്ളം, നല്ല പാത്രം' പദ്ധതി : വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ശുദ്ധജലം ശുദ്ധമായ രീതിയിൽ

Aswani
കോഴിക്കോട് ജില്ലയിൽ 'നല്ല വെള്ളം, നല്ല പാത്രം' പദ്ധതി : വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ശുദ്ധജലം ശുദ്ധമായ രീതിയിൽ

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയൺമെന്റ്) ''നല്ല വെള്ളം, നല്ല പാത്രം'' എന്ന പദ്ധതി ആവിഷ്കരിക്കുന്നു . ജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ശുദ്ധജലം ശുദ്ധമായ രീതിയിൽ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്.

ജലജന്യരോഗങ്ങളും വൃക്കരോഗങ്ങളും പെരുകുന്ന നാട്ടിൽ ശുദ്ധജലം ശുദ്ധമായി തന്നെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തും. നിലവിൽ ഭൂരിപക്ഷം വിദ്യാർഥികളും പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ആണ് ഉപയോഗിക്കുന്നത്. പലരും ഇതിൽ ചൂടുവെള്ളം ഒഴിച്ചാണ് ഉപയോഗിക്കുന്നത്. ഇവ ഉപേക്ഷിച്ച് സ്റ്റീൽ, പളുങ്ക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കും.

ക്രമേണ മുഴുവൻപേരും പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപേക്ഷിച്ചു എന്ന് ഉറപ്പുവരുത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാനാഞ്ചിറ ഗവൺമെൻറ് ടി.ടി.ഐ യു.പി സ്കൂളിൽ നടക്കും. സ്കൂളിലെയും ടി.ടി.ഐ യിലെയും മുഴുവൻ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും സ്റ്റീൽ വാട്ടർ ബോട്ടിലുകളിലേക്ക് മാറിയതിനുശേഷം ആവും ഇത് നടത്തുക.

English summary
a program called 'nalla vellam, nalla pathram' in kozhikode district
no relative items
topbanner

More News from this section

Subscribe by Email