Monday November 19th, 2018 - 2:14:am
topbanner

വീട് കേന്ദ്രീകരിച്ചു വ്യാപക മദ്യവില്പന ; കോഴിക്കോട് ഒരാൾ അറസ്റ്റിൽ

Aswani
വീട് കേന്ദ്രീകരിച്ചു വ്യാപക മദ്യവില്പന ; കോഴിക്കോട് ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: വീട് കേന്ദ്രീകരിച്ചു മദ്യവില്പന നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഏലത്തൂർ ചെട്ടികുളം സ്വദേശി പുനത്തിൽ സുരേന്ദ്രന്റെ മകൻ സുജേഷ് 36 ആണ് അറസ്റ്റിൽ ആയത്.

വീട് കേന്ദ്രീകരിച്ചു വ്യാപകമായി മദ്യവില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ നടത്തിയ തിരച്ചിലിൽ ആണ് ഇയാളെ പിടികൂടിയത്. മാഹിയിൽ നിന്നും മദ്യം കടത്തി  കൊണ്ട് വന്ന് പ്രദേശത്തെ ചെറുപ്പർക്കാർക്കിടയിൽ   വ്യാപകമായ വിൽപ്പനയാണ് ഇയാൾ നടത്തി കൊണ്ടിരുന്നത്. 34 ലിറ്റർ മദ്യം അടങ്ങുന്ന 60 കുപ്പികളാണ് ഇയാളുടെ വീട്ടിൽ  നിന്നും പോലീസ് കണ്ടെത്തിയത്.

ഏലത്തൂർ എസ് ഐ ധനഞ്ജയ ദാസ് ടി വി , അഡീഷണൽ എസ് ഐ മാരായ രാമചന്ദ്രൻ, കെ കെ രാധാകൃഷ്ണൻ, നാരായണൻ, എ എസ് ഐ സദാനന്ദൻ, സി പി ഒ മാരായ മനോജ്, ഡബ്ല്യൂ സി പി ഒ ജിനി എന്നിവർ റെയിഡിന് നേതൃത്വം നൽകി.

English summary
One arrested in Kozhikode for selling liquor in home
topbanner

More News from this section

Subscribe by Email