Wednesday November 21st, 2018 - 8:08:pm
topbanner

നിപ; സ്‌പെഷല്‍ ആംബുലന്‍സുകള്‍ അനുവദിക്കും: കളക്ടർ

Aswani
നിപ; സ്‌പെഷല്‍ ആംബുലന്‍സുകള്‍ അനുവദിക്കും: കളക്ടർ

കോഴിക്കോട്: നിപ വൈറസ് രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ തിരിച്ചറിയാനും ആശുപത്രികളിലെത്തിക്കാനും റവന്യു ഡിപ്പാര്‍ട്ട്‌മെന്റും ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ജില്ലാകലക്ടര്‍ യു.വി.ജോസ് നിര്‍ദേശം നല്‍കി. സംസ്‌കാരചടങ്ങുകള്‍ സംബന്ധിച്ച ആശങ്കകള്‍ക്കു പരിഹാരം കാണാന്‍ അതതു തഹസില്‍ദാര്‍മാരേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും ചുമതലപ്പെടുത്തും. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം താലൂക്ക് ആശുപത്രികളില്‍ രണ്ട് സ്‌പെഷല്‍ ആംബുലന്‍സുകള്‍ അനുവദിക്കും. നിപ വൈറസ് സംബന്ധിച്ച സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍.

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവരുടെ രക്ത സാംപിളുകള്‍ മാത്രം ശേഖരിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കും. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കമ്യൂണിക്കബിള്‍ ഡിസീസിലെ വിദഗ്ധരായ ഡോ.ഷൗക്കത്ത് അലി, ഡോ.എസ്.കെ.സിങ്, ഡോ. എസ്.കെ.ജയിന്‍,ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി.ജയശ്രി, പബ്‌ളിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.ജെ റീന തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: kozhikkode, u v jose, nipha
English summary
nipha; provide more ambulance: collector
topbanner

More News from this section

Subscribe by Email