Wednesday November 14th, 2018 - 5:04:pm
topbanner

മൂന്ന് വർഷത്തിനുള്ളിൽ ഭവനരഹിതർ ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി ടി.പി. രാമകൃഷ്ണൻ

Aswani
മൂന്ന് വർഷത്തിനുള്ളിൽ ഭവനരഹിതർ ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പൂർത്തീകരിച്ച 17 ഭവനങ്ങളുടെ താക്കോൽദാനവും രണ്ടാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ഭവനരഹിതർ ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ വിജയത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഭരണപക്ഷം പ്രതിപക്ഷം എന്ന വേർതിരിവില്ലാതെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൺണ്ടാം ഘട്ടത്തിന്റെ ഭാഗമായി 58 വീടുകളാണ് നിർമ്മിക്കുക. ഇതിനായി 39,14600 രൂപ വകയിരുത്തി.

അഡ്വ.പി.ടി.എ. റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മെമന്റോ നൽകി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത, വൈസ് പ്രസിഡന്റ് എൻ.വി. ബാലൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.ഉഷ, വി.ഇ.ഒ സി.ഒ. വിനയൻ തുടങ്ങിയവർ സംസാരിച്ചു.

English summary
Within three years Kerala will be the first state with all people have home
topbanner

More News from this section

Subscribe by Email