Saturday November 17th, 2018 - 11:23:pm
topbanner

കോഴിക്കോട്; പുതുതലമുറ ചരിത്രസൂക്ഷിപ്പുകളുടെ പടയാളികളാകണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി

Aswani
കോഴിക്കോട്; പുതുതലമുറ ചരിത്രസൂക്ഷിപ്പുകളുടെ പടയാളികളാകണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി

കോഴിക്കോട്: പുതിയ തലമുറ ചരിത്രസൂക്ഷിപ്പുകളുടെ പടയാളികളാകണമെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം, തുറമുഖം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി. സംസ്ഥാന ആർകൈ്കവ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹെറിറ്റേജ് ക്ലബുകൾക്കുളള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ഇ. മൊയ്തുമൗലവി സ്മാരക ദേശീയ മ്യൂസിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചരിത്രവും പൈതൃകയും സംരക്ഷിക്കുന്നതിന് ആത്മസമർപ്പണവും പ്രതിബദ്ധതയുമുണ്ടാകണം. ചരിത്ര രേഖകൾ സത്യമാണ്. ചരിത്രത്തെ തിരുത്താനും തെറ്റായ രീതിയിൽ അവതരിപ്പിക്കാനുളള ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് പുരാരേഖകളുടേയും പുരാവസ്തുക്കളുടേയും സംരക്ഷണം അതീവ പ്രാധാന്യമുളളതാണ്. താജ്മഹലിന്റെ സംരക്ഷണത്തിന് നീതിപീഠം ഇടപെടേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്നു. സാംസ്കാരിക് പൈതൃകത്തോടുളള ആത്മബന്ധം സൂക്ഷിക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.

ഇ.മൊയ്തുമൗലവി ദേശീയസ്മാരകത്തിലെ അമൂല്യരേഖകൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പുരാരേഖ വകുപ്പ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവിന്റെ സ്മരണകൾ നിലനിർത്തി കേരളത്തിൽ അദ്ദേഹം സഞ്ചരിച്ച ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിനുളള പദ്ധതിയ്ക്ക് ഗാന്ധിജയന്ത്രി ദിനത്തിൽ തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ക്ഷേത്രങ്ങളുടേയും പളളികളുടേയും മറ്റു കൈവശമുളള പുരാരേഖകൾ ഏറ്റെടുത്ത് സംരക്ഷിക്കുന്ന പദ്ധതി പുരാരേഖ വകുപ്പ് നടപ്പിലാക്കി വരികയാണ്. മഹാ ശിലായുഗ കാലം മുതൽ വർത്തമാനകാലം വരെയുളള സൂക്ഷിപ്പുകളും രേഖകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംരക്ഷിക്കും. നാടിന്റെ സംസ്കാരവും ചരിത്രവും സംരക്ഷിക്കുന്നതിനും പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ബഹുമുഖമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. അവനവന്റെ ചരിത്രവും സംസ്കാരവും വിലമതിക്കാത്ത ജനതയെ കീഴ്പ്പെടുത്താൻ വളരെ എളുപ്പമാണെന്നും സംസ്ക്കാരവും ചരിത്ര നിർമ്മിതികളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും എം.എൽ.എ പറഞ്ഞു. കോഴിക്കോട് ഹജൂർ കച്ചേരിയും ഇൗസ്റ്റ്ഹില്ലിലെ വില്യം ലോഗൻ മലബാർ മാന്വൽ രചിച്ച കെട്ടിടവുമെല്ലാം പൊളിച്ചു നീക്കിയത് ചരിത്രത്തോടുളള അവഹേളനമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. ആർക്കിയോളജിക്കൽ സർവ്വേ ഒാഫ് ഇന്ത്യ മുൻ റീജ്യണൽ ഡയറക്ടർ കെ.കെ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.

പുരാരേഖാവകുപ്പ് ഡയറക്ടർ പി.ബിജു പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ രജികുമാർ മ്യൂനിയം - മൃഗശാല വകുപ്പ് മുൻ ഡയറക്ടർ കെ ഗംഗാധരൻ പുരാരേഖാ തുറമുഖ വകുപ്പ് മന്ത്രിയുടെ പൈ്രവറ്റ് സെക്രട്ടറി ദേവദാസ്, സി.പി ഹമിദ് പുരാരേഖ വകുപ്പ് റീജ്യണൽ ആർകൈ്കവിസ്റ്റ് ആർ.സജികുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വിദ്യാലയങ്ങളിലെ ഹെറിറ്റേജ് ക്ലബ് പ്രതിനിധികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും ധനസഹായം മന്ത്രിയിൽ നിന്ന് സ്വീകരിച്ചു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഹെറിറ്റേജ് ക്ലബുകൾ ആരംഭിക്കുന്നതിനുളള രേഖകൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, എ. പ്രദീപ്കുമാർ എം.എൽ.എ യ്ക്ക് കൈമാറി.

English summary
The new generation should be a soldier of historic savings: minister ramachandran kadannappalli
topbanner

More News from this section

Subscribe by Email