Friday November 16th, 2018 - 1:04:am
topbanner

കോഴിക്കോട്; കുഞ്ഞാലിമരക്കാർ പൈതൃകമ്യൂസിയം വികസിപ്പിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി

Aswani
കോഴിക്കോട്; കുഞ്ഞാലിമരക്കാർ പൈതൃകമ്യൂസിയം വികസിപ്പിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി

കോഴിക്കോട്: വിദ്യാർത്ഥികൾ ചരിത്രസൂക്ഷിപ്പുകാരാവണമെന്നും ബിരുദം നേടിയെടുക്കൽ മാത്രമല്ല വിദ്യാഭ്യാസമെന്നും തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. ഇരിങ്ങൽ സർഗ്ഗാലയയിൽപുരാവസ്തുവകുപ്പ് സംഘടിപ്പിച്ച കുഞ്ഞാലിമരയ്ക്കാർ സ്മാരകമ്യൂസിയം വികസനം ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിമരയ്ക്കാർ ദിനാചരണം പഴശ്ശിരാജദിനം പോലെ വർഷാവർഷം ആചരിക്കാൻ ചരിത്രപണ്ഡിതന്മാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് കുഞ്ഞാലിമാരിൽ ആരുടെ ദിനാചരണമാണ് നടത്തേണ്ടതെന്ന് തീരുമാനമെടുക്കും. നാട്ടിലെ ക്ഷേത്രങ്ങളും പളളിക്കൂടങ്ങളും ചർച്ചുകളുമൊക്കെ അവയുടെ നൈസർഗ്ഗിക രീതിയിൽ തന്നെ സംരക്ഷിക്കും. 14 ജില്ലകളിലെയും പൈതൃക മ്യൂസിയങ്ങൾ കാണാൻ വിദേശത്ത് നിന്ന്പോലും ആളുകളെത്തുന്നത് അഭിമാനാർഹമാണ്. പ്രകൃതി വരദാനം പോലെ എല്ലാവർക്കും ചരിത്രവിദ്യാഭ്യാസം ലഭിക്കണം. ചരിത്രത്തിൽ ഒരുപാട് പേർ മനസ്സിൽ പതിയേണ്ടവരുണ്ട്. അതിലൊരു പടനായകനാണ് കുഞ്ഞാലിമരയ്ക്കാറെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി ഇൗ മനോഹര തീരത്ത് എന്ന ഗാനമാലപിച്ചത് സദസ്യർക്ക് കൗതുകമായി.

കുഞ്ഞാലിമരയ്ക്കാർക്കായി വിപുലമായ രീതിയിൽ പൈതൃകമ്യൂസിയം ഉണ്ടാക്കാൻ നിലവിലുളള സ്ഥലത്ത് നിന്നും കൂടുതൽ സ്ഥലം ഏറ്റെടുക്കാനുളള പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കുമെന്നും കുഞ്ഞാലിമരയ്ക്കാറെകുറിച്ച് ആധികാരകമായ ഒരു പുസ്തകം പുരാവസ്തുവകുപ്പ് തയ്യാറാക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.ദാസൻ എം.എൽ.എ പറഞ്ഞു.

പുരാവസ്തു വകുപ്പ് ഡയരക്ടർ ജെ. റജികുമാർ മന്ത്രിക്ക് ഉപഹാരം നല്കി. പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ.കെ.വി, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ.വളപ്പിൽ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കൂടയിൽ ശ്രീധരൻ, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സജിനി കോയിപറമ്പത്ത്, ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ.എം.വി, ഡയരക്ടർ ഇൻ ചാർജ്ജ് മ്യൂസിയം എസ്.അബു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

English summary
Kunjali Makkar museum will develop: minister kadannappally ramachandran
topbanner

More News from this section

Subscribe by Email