Tuesday October 23rd, 2018 - 6:43:am
topbanner
Breaking News

കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത പുസ്തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്തു

Aswani
കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത പുസ്തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്തു

കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് സാക്ഷരത പുസ്തക പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. കെ.പി.കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ. റഹീം എം എൽ എ അദ്ധ്യക്ഷത വഹിച്ചു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജനങ്ങളെ ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ ചൈൽഡ് ഡെവലപ്പ്മെൻറ് കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ട്രോമ കെയർ ഡോ.ജയന്ത് കുമാർ മുഖ്യാതിഥിയായിരുന്നു. മാവൂർ പഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത്, വൈസ് പ്രസിഡന്റ് വളപ്പിൽ റസാഖ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഉസ്മാൻ, ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ കവിതാ ഭായ്, പ്രൊജക്ട് ചെയർമാൻ ബാബ അലക്സാണ്ടർ, പ്രൊജക്ട് കൺവീനർ ആന്റ് മീഡിയ മാനേജർ ശ്രീജിത്ത് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

English summary
The English Literacy book was released in Mavoor panchayat in Kozhikode district
topbanner

More News from this section

Subscribe by Email