Saturday November 17th, 2018 - 2:25:pm
topbanner

പ്രവാസി മലയാളിക്ക് ഫിലിപ്പൈന്‍സുകാരി വധുവായെത്തി

NewsDesk
പ്രവാസി മലയാളിക്ക് ഫിലിപ്പൈന്‍സുകാരി വധുവായെത്തി

കോഴിക്കോട്: പ്രണയത്തിന് ദേശമോ മതമോ ആചാരങ്ങളോ തടസമാകാതിരുന്നപ്പോള്‍ കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളിക്ക് ഫിലിപ്പൈന്‍സുകാരി വധുവായി.

കോഴിക്കോട് പുതിയങ്ങായി സ്വദേശി നവീന്‍ രത്‌നാകരിന് വധുവായത് ഫിപ്പൈന്‍സിലെ ദവായോ സ്വദേശിയായ സുരയ്യയാണ്. ദുബായില്‍ ഒരു പ്രമുഖ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയാണ് നവീന്‍.

രണ്ടുവര്‍ഷം മുന്‍പ് ഇതേ കമ്പനിയില്‍ ഉദ്യോഗസ്ഥയായി എത്തിയതായിരുന്നു സുരയ്യ. ഒപ്പം ജോലിചെയ്യുമ്പോഴുണ്ടായ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ കഴിഞ്ഞവര്‍ഷം സപ്തംബറില്‍ ഫിലിപ്പൈന്‍സില്‍വെച്ച് ഇരുവരും വിവാഹിതരായി.

വിവാഹശേഷം ഇതാദ്യമായാണ് അവര്‍ കോഴിക്കോട് വീട്ടിലെത്തുന്നത്. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമായി വലിയ വിവാഹ സത്കാരവും കോഴിക്കോട്ടെ വീട്ടില്‍ ഒരുക്കിയിരുന്നു.

കേരളവും ഫിലിപ്പൈന്‍സും പ്രകൃതി സൗന്ദര്യത്തില്‍ ഏറെ സാമ്യമുണ്ടെന്ന് സുരയ്യ പറയുന്നു. കോഴിക്കോട്ടുകാര്‍ വലിയ സ്‌നേഹമുള്ളവരാണ്. മലയാളികളുടെ ഭക്ഷണവും തനിക്കേ ഏറെ ഇഷ്ടമാണെന്ന് സുരയ്യ പറഞ്ഞു. ജൂണ്‍ ആദ്യം ഇരുവരും ജോലി സ്ഥലത്തേക്ക് തിരിച്ചുപോകും.

ജര്‍മനിയില്‍ മലയാളിയുടെ കൊലപാതകം; അറസ്റ്റിലായ ഭര്‍ത്താവ് സ്‌കൂള്‍ മുതല്‍ കൂട്ടുകാരന്‍

25 വിദ്യാര്‍ഥികളുമായി സെക്‌സിലേര്‍പ്പെട്ടെന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി; വീഡിയോ പുറത്ത്

Read more topics: kozhikode, man, marriage, lover
English summary
kozhikode man married filipina lover
topbanner

More News from this section

Subscribe by Email