Tuesday August 21st, 2018 - 4:01:am
topbanner

കുടുംബശ്രീ 20-ാം വാര്‍ഷികാഘോഷം കോഴിക്കോട് സ്വപ്ന നഗരിയിൽ

Aswani
കുടുംബശ്രീ 20-ാം വാര്‍ഷികാഘോഷം കോഴിക്കോട് സ്വപ്ന നഗരിയിൽ

കോഴിക്കോട്: കുടുംബശ്രീയുടെ 20-ാം വാര്‍ഷികത്തിന്റെ സംസ്ഥാനതല പരിപാടികള്‍ക്ക് മെയ് 17,18 തീയതികളില്‍ കോഴിക്കോട് സ്വപ്ന നഗരിയിൽ വേദിയാകും. ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലും പ്രചാരണത്തിന്റെ ഭാഗമായി ഒരു ദിവസത്തെ പോസ്റ്റര്‍ പ്രചാരണവും ഗൃഹസന്ദര്‍ശനവും നടത്തി.

ഇതിനുപുറമെ സി.ഡി.എസ്സുകളുടെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷ വിളംബര ജാഥകളും സംഘടിപ്പിച്ചു. ജില്ലയിലെ 28000 അയല്‍ക്കൂട്ടങ്ങളിലും നടക്കുന്ന പ്രചാരണത്തോ ടനുബന്ധിച്ച് നഗരത്തിലും വനിതകളുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രചാരണം നടത്തി. ജില്ലയിലെ ജെന്‍ഡര്‍ ടീം, സ്‌നേഹിത ടീം, ജില്ലാമിഷനിലെ വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രചാരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

Read more topics: kozhikode, kudumbasree, annivesary
English summary
kudumbasree 20th anniversary celebration at kozhikode
topbanner

More News from this section

Subscribe by Email